റിയാദ്: ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി ഗാന്ധിജയന്തി ആഘോഷിച്ചു. സാംസ്കാരിക നായകന്മാരടക്കമുള്ളവർക്കെതിരെ കേസെടുത്ത് ജയിലിലടക്കാനുള്ള നീക്കം ഈ രാജ്യം എങ്ങോട്ടാണ് പോയിക്കൊണ്ടിരിക്കുന്നത് എന്നതിനുള്ള ഒരു സൂചനമാത്രമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ഇതിനെതിരെ ജനാധിപത്യശക്തികൾ മുന്നോട്ടുവരണം. വൈസ് പ്രസിഡൻറ് സലിം കളക്കര അധ്യക്ഷത വഹിച്ചു.
സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് രഘുനാഥ് പറശിനിക്കടവ് മുഖ്യ പ്രഭാഷണം നടത്തി. അബ്ദുല്ല വല്ലാഞ്ചിറ, സജി കായംകുളം, അസ്കർ കണ്ണൂർ, ശിഹാബ് കൊട്ടുകാട്, മുഹമ്മദലി മണ്ണാർക്കാട്, യൂസുഫ് കായംകുളം, ഷാജി മഠത്തിൽ, സുരേഷ് ബാബു, രാജൻ കാരിച്ചാൽ തുടങ്ങിയവർ സംസാരിച്ചു. ഷംനാഥ് കരുനാഗപ്പള്ളി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജന.സെക്രട്ടറി യഹ്യ കൊടുങ്ങലൂർ സ്വാഗതവും നവാസ് വെള്ളിമാട്കുന്ന് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.