റിയാദ്: പ്രതിഫലേച്ഛ കൂടാതെ പാർട്ടിക്കായി സർവതും സമർപ്പിച്ചിരുന്ന പഴയ തലമുറയിലെ കോൺഗ്രസ് പ്രവർത്തകരുടെ കുറവ് ചെറിയതോതിലെങ്കിലും ഇന്ന് നികത്തുന്നത് പ്രവാസി കോൺഗ്രസ് പ്രവർത്തകാരാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി മാത്യു കുഴൽനാടൻ പറഞ്ഞു. ഇത് കേരളം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് കെ.പി.സി.സി മുൻകൈ എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിയാദ് ഒ.ഐ.സി.സി എറണാകുളം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഒാൺലൈൻ മുഖാമുഖം പരിപാടിയിൽ ‘ആനുകാലിക കോൺഗ്രസ് രാഷ്ട്രീയവും പ്രവാസിയുടെ ആശങ്കയും’എന്ന വിഷയത്തിൽ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹ മാധ്യമങ്ങളെ അവഗണിച്ചു ഒരു പാർട്ടിക്കും മുന്നോട്ടു പോകാൻ സാധിക്കില്ല.
എന്നാൽ പാർട്ടിക്കെതിരെ നടക്കുന്ന വ്യാജപ്രചാരണം പലപ്പോഴും പ്രവർത്തകർക്കിടയിൽ ആശങ്ക ഉണ്ടാക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ് ഇൗ രംഗത്ത് കെ.പി.സി.സി തലത്തിൽ ഏകോപനം ഉണ്ടാകുമെന്നും പി.ആർ ഏജൻസികളും വ്യാജ ഐഡികളും തൊടുത്തു വിടുന്ന വ്യാജ വാർത്തകളിൽ പാർട്ടി പ്രവർത്തകർ വീണുപോകരുതെന്നും സൈബറിടങ്ങളിൽ പാർട്ടിയെ പ്രതിരോധിക്കുന്നവർക്കെതിരെ ഉള്ള കേസുകളിൽ പാർട്ടി സൗജന്യ നിയമസഹായം നൽകി വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡൻറ് ശുകൂർ ആലുവ അധ്യക്ഷത വഹിച്ചു. ജോൺസൻ മാർക്കോസ്, സലാം പെരുമ്പാവൂർ, കബീർ ആലുവ, ഡൊമിനിക് സാവിയോ, മാത്യു കോതമംഗലം, അലി ആലുവ, അൻസൽ, സലാം ബതൂക്, ജിബിൻ, ജാഫർ ഖാൻ, ജോബി ജോർജ്, അജീഷ് ചെറുവട്ടൂർ, അരുൺ എൽദോ, ജോജോ ജോർജ്, നൗഷാദ് ആലുവ, റിജോ ഡൊമിനിക്, റൈജോ സെബാസ്റ്റ്യൻ, പോൾ പൊട്ടക്കൽ, പ്രവീൺ, ബിനു പോണത്ത്, നാസർ ആലുവ, നസീർ ആലുവ, ജോമി ജോൺ, സന്തോഷ്, ബാദുഷ, നാദിർഷ റഹ്മാൻ എന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി അൻസാർ പള്ളുരുത്തി സ്വാഗതവും ട്രഷറർ ജെയിംസ് വർഗീസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.