റിയാദ്: കോവിഡ് പ്രതിസന്ധിയിൽ റിയാദ് ഒ.ഐ.സി.സി തിരുവനന്തപുരം ജില്ല കമ്മിറ്റി നടത്തുന്ന ‘കൂടണയും വരെ കൂടെയുണ്ട്’ എന്ന ജീവകാരുണ്യ പ്രവർത്തന പദ്ധതിയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ പ്രവർത്തകസമിതി യോഗം അവലോകനം ചെയ്തു. ജില്ല പ്രസിഡൻറ് സജീർ പൂന്തുറ അധ്യക്ഷതവഹിച്ചു. കൂടണയും വരെ കൂടെയുണ്ട് എന്ന പദ്ധതിയുടെ ഭാഗമായി റിയാദിൽനിന്നും നാട്ടിൽ പോകാൻ ബുദ്ധിമുട്ട് നേരിട്ട അരുവിക്കര മണ്ഡലത്തിലെ തൊളിക്കോട് പഞ്ചായത്തിലെ തസ്നീം ജാസ്സിം എന്ന യുവതിക്ക് വിമാന ടിക്കറ്റ് നൽകി. നാട്ടിൽ പോകാൻ വേണ്ടിയുള്ള സഹായം തേടി യുവതി അരുവിക്കര എം.എൽ.എ ശബരീനാഥന് സന്ദേശമയച്ചിരുന്നു. യോഗത്തിൽ ജഹാംഗീർ, നിഷാദ് ആലംകോട്, റാസി കോരാണി, റഫീഖ് വെമ്പായം, എസ്.പി. ഷാനവാസ്, ലത്തീഫ് കള്ളോട്, ഷാഫി കണിയാപുരം, വിനീഷ് അരുമാനൂർ, സുധീർ കൊക്കര, ഷിബിൻ ലാൽ, സഫറുല്ല വിഴിഞ്ഞം, ഷബീർ കുറ്റിച്ചൽ, സഫീർ ബുർഹാൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.