ദമ്മാം: ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി പുനഃസംഘടിപ്പിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾക്ക് അടിസ്ഥാനമില്ലെന്ന് നാഷനൽ കമ്മിറ്റി പ്രസിഡൻറ് പി.എം. നജീബ് 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. അഞ്ചുവർഷം പിന്നിട്ട കമ്മിറ്റി കൂടുതൽ ക്രിയാത്മകമാക്കുന്നതിന് വേണ്ടി നിലവിലെ ഒഴിവുകൾ നികത്തുക മാത്രമാണ് ചെയ് തതെന്നും അദ്ദേഹം കൂട്ടിേച്ചർത്തു. ഇത് സംബന്ധിച്ച് െക.പി.സി.സിയുടെ സംഘടനാചുമതലയുള്ള സെക്രട്ടറി കെ.പി. അനിൽകുമാർ വിശദീകരണം ആവശ്യപ്പെട്ട് അയച്ച കത്തിന് ഉടൻ മറുപടി നൽകും. തനിക്ക് മാത്രമായി അയച്ച കത്ത് വാട്സ് ആപ്പിൽ പ്രചരിക്കുന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്നും കെ.പി.സി.സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നിരവധി പ്രവർത്തകരാണ് അടുത്തനാളുകളിലായി പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോയത്. ഇത് ഒ.ഐ.സി.സിയുടെ ദേശീയ തലത്തിലുള്ള പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. കോവിഡ് കാലത്തെ പ്രവർത്തനങ്ങളിൽ ഈ ശൂന്യത കൂടുതൽ പ്രയാസം സൃഷ്ടിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ആസന്നമായ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഒഴിവുകൾ നികത്താൻ തീരുമാനിച്ചത്. സൗദിയിൽ തങ്ങളുടെ പ്രവർത്തന മികവ് തെളിയച്ചവരെ തന്നെയാണ് ദേശീയ കമ്മിറ്റി അർഹമായ സ്ഥാനങ്ങൾ നൽകി ഒപ്പം കൂട്ടിയത്.
റീജനൽ കമ്മിറ്റികളുമായി ആലോചിട്ടില്ല എന്നതിന് കൃത്യമായ കാരണങ്ങളുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. ഒഴിവുകൾ നികത്താൻ ശ്രമിക്കുേമ്പാഴൊക്കെ നിസ്സഹകരണ മനോഭാവമാണ് റീജനൽ കമ്മിറ്റികൾ പ്രകടിപ്പിച്ചിട്ടുള്ളത്. പ്രവർത്തകരുമായി നേരിട്ട് ബന്ധമുള്ള തനിക്ക് റീജനൽ കമ്മിറ്റികളുടെ മികച്ച പ്രവർത്തകരെ കണ്ടെടുക്കാൻ റീജനൽ കമ്മിറ്റികളുടെ ആവശ്യമില്ല. ഈ പുനഃസംഘടനയിൽ ഭരണഘടനാ വിരുദ്ധത കാണുന്നവർ കഴിഞ്ഞ കാലങ്ങളിൽ റീജനൽ കമ്മറ്റികളിൽ ചെയ്ത ഇത്തരം ഒഴിവുനികത്തലിനെ എന്ത് വിളിക്കുമെന്നും അദ്ദേഹം ചോദിച്ചു. വിഘടിച്ചു നിന്ന കോൺഗ്രസ് പ്രസ്ഥാനങ്ങളെ ഒന്നിപ്പിച്ച് നിർത്തുന്നതിൽ കെ.പി.സി.സി വഹിച്ച പങ്ക് ഏറെയാണ്. അത് തകർക്കാനുള്ള ചില പ്രവർത്തകരുടെ ശ്രമം സാധാരണ പ്രവർത്തകർക്ക് വേദനയുണ്ടാക്കുന്നുണ്ട്. നാഷനൽ കമ്മിറ്റിയിലെ ഒഴിവ് നികത്തലിന് പോലും സാധാരണ പ്രവർത്തകരുടെ അകമഴിഞ്ഞ പിന്തുണയുണ്ടെന്നും നജീബ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.