ജിദ്ദ: ശശി തരൂർ എം.പിക്ക് നേരെ സംഘ പരിവാർ നടത്തുന്ന അക്രമണങ്ങളിൽ പ്രതിഷേധിച്ച് ഒ.ഐ.സി.സി ശറഫിയ്യ ഏരിയ കമ്മിറ്റി ചർച്ച സംഘടിപ്പിച്ചു. തരൂർ പറഞ്ഞ കാര്യങ്ങളെ ശരിവെക്കുന്ന രീതിയിലുള്ള കാര്യങ്ങളാണ് ഇന്ത്യയിൽ ഉടനീളം നടക്കുന്നത് എന്ന് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ലോകസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള കാമ്പയിനും തുടക്കമായി. ഒ.ഐ.സി.സി ശറഫിയ്യ കമ്മിറ്റി പ്രസിഡൻറ് കുഞ്ഞിമുഹമ്മദ് കൊടശ്ശേരി ഉദ്ഘാടനം ചെയ്തു. റഷീദ് കൊളത്തറ, ശുക്കൂർ വക്കം, അലി തേക്കുതോട്, അർഷദ് എറണാകുളം എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഇസ്മാഈൽ കൂരിപ്പൊയിൽ സ്വാഗതവും ജിംഷാദ് വണ്ടൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.