അബഹ: ഒ.ഐ.സി.സി സൗദി ദക്ഷിണ മേഖലക്ക് പുതിയ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി അഷറഫ് കുറ്റിച്ചലിനെ എതിരില്ലാതെ തെരഞ്ഞെടുത്തു. നിലവിലെ സംഘടനകാര്യ ജനറൽ സെക്രട്ടറി പ്രകാശൻ നാദാപുരം സൗദി നാഷനൽ കമ്മിറ്റി ഭാരവാഹി ആകുന്നത് വരെ തൽസ്ഥാനത്ത് തുടരും. ശേഷം മനാഫ് പരപ്പിൽ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറിയാകും. ട്രഷററായി ബിനു ജോസഫിനെയും തെരഞ്ഞെടുത്തു.
അടുത്ത മൂന്നു വർഷത്തേക്കുള്ള സൗദിയിലെ നാല് റീജനൽ കമ്മിറ്റികളും നിലവിൽ വന്നതായി സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമല പറഞ്ഞു. ജിസാൻ, നജ്റാൻ, ബീഷ ഏരിയ കമ്മിറ്റികളുടെ ഭാരവാഹികളും നേതാക്കളും ദക്ഷിണമേഖല കമ്മിറ്റി തെരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറിമാരായി റോയി മൂത്തേടം, സനൽ ലിജു, ലിജു എബ്രഹാം തുടങ്ങിയവരേയും വൈസ് പ്രസിഡന്റുമാരായി ഷാജി പുളിക്കത്താഴത്ത്, ഫൈസൽ പൂക്കോട്ടുംപാടം, എൽദോ മത്തായി, ഈശ്വാ കുഞ്ഞ് തുടങ്ങിയവരേയും തെരഞ്ഞെടുത്തു. റാഷിദ് മഞ്ചേരിയേയും റഷീദ് കൊല്ലത്തേയും രണ്ടു വനിതകളേയും സെക്രട്ടിമാരായും തെരഞ്ഞെടുത്തു. 13 അംഗ എക്സിക്യുട്ടിവ് അംഗങ്ങൾ ഉൾപ്പെടെ 43 അംഗ കമ്മിറ്റിയാണ് നിലവിൽ വന്നത്. സൗദിയിലെ പ്രവാസികൾക്ക് നിയമസഹായം നൽകുന്നതിന്നും പ്രവാസികളുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഇടപെട്ട് പരിഹാരം കാണുന്നതിന്നും ഒ.ഐ.സി.സി നേതാക്കളായ ജീവകാരുണ്യപ്രവർത്തകരേയും നിയമവിദഗ്ധരെയും ഉൾപ്പെടുത്തി നാഷനൽ കമ്മിറ്റിക്ക് കീഴിൽ ലീഗൽ സെൽ രൂപവത്കരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.