ജിദ്ദ: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ വിയോഗത്തിൽ ഒ.ഐ.സി.സി വെസ്റ്റേൺ റീജ്യൻ കമ്മിറ്റി ജിദ്ദയിൽ അനുശോചന യോഗം സംഘടിപ്പിച്ചു. കമ്മിറ്റി പ്രസിഡൻറ് ഹകിം പാറക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന അനുശോചന യോഗത്തിൽ ജിദ്ദയിലെ വിവിധ സാമൂഹിക, സാംസ്കാരിക, മാധ്യമരംഗത്തെ സംഘടനാ പ്രതിനിധികൾ പങ്കെടുത്തു.
ഇന്ത്യൻ രാഷ്ട്രീയം കണ്ട വ്യത്യസ്തനായ രാഷ്ട്രീയ നേതാവായിരുന്നു ഡോ. മൻമോഹൻ സിങ്ങെന്നും രാജ്യത്തിെൻറ ചരിത്രം മാറ്റിയെഴുതിയ ഭരണപരിഷ്കാരങ്ങളിലൂടെയും സമർപ്പിത സേവനങ്ങളും കർമ്മോത്സുകതയും മുഖമുദ്രയാക്കിയ അതുല്യനായ ഭരണകർത്താവായിരുന്നു അദ്ദേഹമെന്നും ചടങ്ങിൽ സംസാരിച്ചവർ അനുസ്മരിച്ചു.
ലോകരാഷ്ട്രങ്ങൾ ഏറെ ആദരവോടെ കണ്ട ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ധനും ഇന്ത്യയുടെ സാമ്പത്തിക പരിഷ്കരണത്തിെൻറ സൂത്രധാരനുമായ ഡോ. സിങ് രാജ്യത്തിെൻറ സാമ്പത്തിക ഘടന മാറ്റിയെഴുതി ഇന്ത്യയുടെ സാമ്പത്തിക വളർച്ചാരംഗത്ത് അനിതരസാധാരണമായ മുന്നേറ്റമുണ്ടാക്കുകയും ചെയ്തു.
ബാങ്കിങ് രംഗത്തും ഇൻഷുറൻസ് രംഗത്തുമുണ്ടാക്കിയ പരിഷ്ക്കാരങ്ങൾ, കാർഷിക വായ്പ എഴുതിത്തള്ളിയത്, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ദേശീയ റൂറൽ ഹെൽത്ത് മിഷൻ, വിവരാവകാശ നിയമം, വനാവകാശ നിയമം, ഭൂമി ഏറ്റെടുക്കൽ നിയമമുൾപ്പെടെ മനുഷ്യപക്ഷത്ത് നിന്നുള്ള നിരവധി നിയമ നിർമാണങ്ങളും ഭരണപരിഷ്ക്കാരങ്ങളും ഡോ. മൻമോഹൻ സിങ് ഭരണസാരഥ്യം വഹിച്ചിരുന്ന കാലത്തെ സംഭാവനകൾ ചടങ്ങിൽ സംസാരിച്ചവർ അനുസ്മരിച്ചു.
വിജ്ഞാനവും വിനയവും മാന്യതയും മുഖമുദ്രയാക്കിയ രാജ്യം കണ്ട പ്രഗത്ഭനായ ഭരണകർത്താവായിരുന്നു ഡോ. മൻമോഹൻ സിംഗെന്നും പ്രാസംഗികർ അഭിപ്രായപ്പെട്ടു. നാസർ വെളിയംകോട് (കെ.എം.സി.സി), ഷിബു തിരുവനന്തപുരം (നവോദയ), സിറാജ് (തമിഴ് സംഘം), കബീർ കൊണ്ടോട്ടി (മീഡിയ ഫോറം), സി.എച്ച് ബഷീർ (തനിമ), അയ്യൂബ് മാസ്റ്റർ (സിഫ്), യൂസുഫ് പരപ്പൻ (പ്രവാസി വെൽഫെയർ), ഖാജാ മുഹിയുദ്ദീൻ (തമിഴ് സംഘം), നാസർ മച്ചിങ്ങൽ (കെ.എം.സി.സി), ഖാലിദ് പാളയാട്ട് (മൈത്രി), ഒ.ഐ.സി.സി നേതാക്കളായ അലി തേക്കുതോട്, സഹീർ മാഞ്ഞാലി, മൗഷ്മി ശരീഫ്, സോഫിയ സുനിൽ, മുനീർ, മിർസ ശരീഫ്, ഷമീർ നദ്വി, നാസർ കോഴിത്തൊടി, ഹർഷദ് ഏലൂർ, അയ്യൂബ് പന്തളം, ഇസ്മായിൽ തുടങ്ങിയവർ സംസാരിച്ചു.
ഒ.ഐ.സി.സി വെസ്റ്റേൻ റീജിയൻ കമ്മിറ്റി ജനറൽ സെക്രട്ടറി ആസാദ് പോരൂർ സ്വാഗതവും ട്രഷറർ ഷരീഫ് അറക്കൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.