ഒ.ഐ.സി.സി വെസ്റ്റേൻ റീജിയനൽ കമ്മിറ്റി സെവൻസ് ഫുട്ബാൾ ടൂർണ്ണമെന്റ് സംഘാടകർ ജിദ്ദയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുന്നു

ഒ.ഐ.സി.സി വെസ്റ്റേൻ റീജിയനൽ കമ്മിറ്റി സെവൻസ് ഫുട്ബാൾ ടൂർണമെന്‍റ് ഒക്ടോബർ മൂന്നിന്

ജിദ്ദ: റഫ വാട്ടർ ട്രോഫിക്കും പ്രൈസ് മണിക്കും വേണ്ടി ഒ.ഐ.സി.സി വെസ്റ്റേൻ റീജിയനൽ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രഥമ സെവൻസ് ഫുട്ബാൾ ടൂർണമെന്‍റ് ഒക്ടോബർ മൂന്നിന് ആരംഭിക്കുമെന്ന് ഭാരവാഹികൾ ജിദ്ദയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഖാലിദ് ബിൻ വലീദ് റോഡിന് സമീപമുള്ള ഒളിമ്പ്യ ഗ്രൗണ്ടിൽ (റിയൽ കേരള ഫ്ളഡ് ലൈറ്റ് സ്റ്റേഡിയം) രാത്രി എട്ട് മണിക്ക് ആരംഭിക്കുന്ന ടൂർണമെന്‍റ് ഒക്ടോബർ നാല്, 10, 11 തീയതികളിൽ തുടരും. ഒക്ടോബർ മൂന്ന്, നാല് തീയതികളിൽ പ്രാഥമിക റൗണ്ട് മത്സരങ്ങളും 10 ന് സെമി ഫൈനൽ മത്സരങ്ങളും 11 ന് ഫൈനൽ മത്സരങ്ങളുമാണ് നടക്കുക. സീനിയർ വിഭാഗത്തിൽ 12, ജൂനിയർ വിഭാഗത്തിൽ നാല്, 40 വയസ്സിനു മുകളിലുള്ള വെറ്ററൻസ് വിഭാഗത്തിൽ ആറ് ടീമുകളും ബൂട്ടണിയും.

ഒക്ടോബർ മൂന്നിന് ആദ്യ മത്സരത്തിൽ റുമികോ എഫ്.സി ജിദ്ദ, റോയൽ ട്രാവൽസുമായും രണ്ടാം മത്സരത്തിൽ ഫ്രണ്ട്സ് എഫ്.സി, യാംബു യുനൈറ്റഡ് റീം അൽ ഉല ട്രേഡിങ്ങ് കമ്പനി, യാംബു എഫ്‌.സിയുമായും മൂന്നാം മത്സരത്തിൽ ഡക്സോ പാക്ക് യെല്ലോ ആർമി ടീം, കണ്ട്രോൾ സ്റ്റേജ് സിൽവർ സ്റ്റാർ എഫ്.സിയുമായും ഏറ്റുമുട്ടും. ജൂനിയർ വിഭാഗത്തിൽ ബദ്ർ തമാം ടീം, ജെ.എസ്.സിയുമായും ഏറ്റുമുട്ടും.

സീനിയർ വിജയികൾക്ക് റഫ വാട്ടർ സ്പോൺസർ ചെയ്ത ട്രോഫിയും 6000 റിയാൽ പ്രൈസ് മണിയും രണ്ടാം സ്ഥാനക്കാർക്ക് ദാദാബായ് ട്രാവൽ സ്പോൺസർ ചെയ്ത ട്രോഫിയും 3000 റിയാൽ പ്രൈസ് മണിയും സമ്മാനിക്കും. മികച്ച പ്രകടനം കാഴ്ചവെക്കുന്ന കളിക്കാർക്ക് പ്രോത്സാഹന സമ്മാനങ്ങൾ ഉണ്ടായിരിക്കും. കാണികൾക്ക് നറുക്കെടുപ്പിലൂടെ വിമാന ടിക്കറ്റ്, സ്വർണ്ണ നാണയം, ടെലിവിഷൻ, ഗൃഹോപകരണങ്ങൾ തുടങ്ങി ആകർഷകമായ സമ്മാനങ്ങളും ഒരുക്കുന്നുണ്ടെന്ന് സംഘാടകർ അറിയിച്ചു. സ്റ്റേഡിയത്തിൽ കാണികൾക്ക് പ്രാഥമിക ആരോഗ്യ പരിശോധനക്കായി അബീർ മെഡിക്കൽ ഗ്രൂപ്പിന്റെ മെഡിക്കൽ ക്യാമ്പ്, നോർക്കയുമായി ബന്ധപ്പെട്ട ഹെൽപ്പ് ഡെസ്ക്ക് എന്നിവയുമൊരുക്കുന്നുണ്ട്.

ടൂർണമെന്റ് ഫിക്‌സ് ചർ പ്രകാശന ചടങ്ങ് ദാദാബായ് ട്രാവൽ റീജിയനൽ മാനേജർ മുഹമ്മദ് അബൂബക്കർ ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി വെസ്റ്റേൻ റീജിയനൽ കമ്മിറ്റി പ്രസിഡന്റ് ഹക്കീം പാറക്കൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അസ്ഹാബ് വർക്കല, വൈസ് പ്രസിഡന്റുമാരായ സഹീർ മാഞ്ഞാലി, രാധാകൃഷ്ണൻ കാവുമ്പായ്, ഗ്ലോബൽ കമ്മിറ്റി അംഗം അലി തേക്കുതോട്, ജനറൽ സെക്രട്ടറിമാരായ മനോജ് മാത്യു, മുജീബ് തൃത്താല, സെക്രട്ടറി മോഹൻ ബാലൻ, നോർക്ക കൺവീനർ അബ്ദുൽ ഖാദർ ആലുവ, അയ്യൂബ് മാസ്റ്റർ (സിഫ്), അഷ്ഫർ (ഫുട്ബാൾ ഫ്രണ്ട്സ്), ഖാജാ മുഹിയുദ്ധീൻ, അഷറഫ് അഞ്ചാലൻ, ഫിറോസ് ചെറുകോട് എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ ആസാദ് പോരൂർ സ്വാഗതവും ജോയിന്റ് ട്രഷറർ ഷൗക്കത്ത് പരപ്പനങ്ങാടി നന്ദിയും പറഞ്ഞു. ജംഷി കോട്ടപ്പുറം, അൻവർ വല്ലാഞ്ചിറ, ഷഫീഖ് പട്ടാമ്പി, സമീർ കാളികാവ്, കെ.സി ഷരീഫ്, മുസ്തഫ ചേളാരി എന്നിവർ ഫിക്സ്ചർ പ്രകാശന ചടങ്ങിന് നേതൃത്വം നൽകി.

Tags:    
News Summary - OICC Western Regional Committee Sevens Football Tournament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.