യാംബു: ഒ.ഐ.സി.സി യാംബു സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച 'പെരുന്നാൾ നിലാവ്' പ്രവാസി മലയാളികൾക്ക് പെരുന്നാൾ ആഘോഷത്തിന് ആവേശം പകർന്നു. പ്രമുഖ പ്രവാസി ഗായകരായ ജമാൽ പാഷ, ആശാ ഷിജു എന്നിവർ നയിച്ച ഗാനമേള മലയാളി കുടുംബങ്ങൾ അടക്കമുള്ള വമ്പിച്ച സദസ്സിന് ഏറെ ഹൃദ്യമായ അനുഭൂതി നൽകി. ഒ.ഐ.സി.സി സൗദി നാഷനൽ പ്രസിഡൻറ് ശങ്കർ എളങ്കൂർ പരിപാടി ഉദ്‌ഘാടനം ചെയ്തു.
ഒ.ഐ.സി.സി യാംബു സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അസ്‌ക്കർ വണ്ടൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സെബാസ്റ്റ്യൻ ജോസഫ്, മുജീബ് പൂവച്ചൽ, നൗഷാദ് അടൂർ, നാസർ നടുവിൽ എന്നിവർ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് പ്രശ്നോത്തരിയും മറ്റും സംഘടിപ്പിച്ചിരുന്നു. കമ്മിറ്റി ജനറൽ സെക്രട്ടറി സിദ്ദീഖുൽ അക്ബർ സ്വാഗതവും അബ്ദുന്നാസർ കുറുകത്താണി നന്ദിയും പറഞ്ഞു. സിജീഷ് കളരിയിൽ, മിഥുൻ ശങ്കർ, വിഷ്ണു രാജീവ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.