ഒ.ഐ.സി.സി ലോക പുകയില വിരുദ്ധദിനം  ആചരിച്ചു

ജിദ്ദ: ഒ.ഐ.സി.സി ജിദ്ദ വെസ്​റ്റേൺ റീജ്യനൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോകപുകയില  വിരുദ്ധ ദിനത്തോടനുബന്ധിച്ചു ബോധവത്​കരണ പരിപാടി സംഘടിപ്പിച്ചു.  ചടങ്ങിൽ പ്രസിഡണ്ട് കെ.ടി.എ മുനീർ അധ്യക്ഷത വഹിച്ചു.ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി റഷീദ് കൊളത്തറ, നൗഷാദ് അടൂർ, അലി തേക്കുതോട്, ശുകൂർ വക്കം, സമദ് കിണാശ്ശേരി, മുജീബ് മുത്തേടത്ത്, ശ്രീജിത്ത് കണ്ണൂർ, സഹീർ മാഞ്ഞാലി, അനിൽ കുമാർ പത്തനംതിട്ട, കുഞ്ഞി മുഹമ്മദ് കോടശ്ശേരി, ഷിബു കൂരി തുടങ്ങിയവർ സംസാരിച്ചു.  നാട്ടിലേക്ക്​ പോകുന്ന  കൊണ്ടോട്ടി സ്വദേശിക്ക്​ ജിദ്ദ ഒ.ഐ.സി.സിയുടെ കാരുണ്യഹസ്തം പദ്ധതിയുടെ സഹായം ചടങ്ങിൽ വിതരണം ചെയ്തു. ജനറൽ സെക്രട്ടറി സാകിർ ഹുസൈൻ എടവണ്ണ സ്വാഗതവും വിലാസ് അടൂർ നന്ദിയും പറഞ്ഞു.     

Tags:    
News Summary - Oicc

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.