ജിദ്ദ: പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഒ.ഐ.സി.സി ജിദ്ദ കണ്ണൂർ ജില്ല കമ്മിറ്റിയുടെ പ്രഥമ എക്സിക്യൂട്ടിവ് യോഗം അന്തരിച്ച മുൻ കണ്ണൂർ ജില്ല കോൺഗ്രസ് അധ്യക്ഷൻ സതീശൻ പാച്ചേനിയെ അനുസ്മരിച്ചു.
ജില്ല കമ്മിറ്റി പ്രസിഡന്റ് റഫീഖ് മൂസ ഇരിക്കൂർ അധ്യക്ഷത വഹിച്ചു. നിസ്വാർഥ സേവനത്തിന്റെ മാതൃകാപ്രവർത്തകനായിരുന്ന സതീശൻ പാച്ചേനിയുടെ ജീവിതം യുവജന രാഷ്ട്രീയ സംഘടന പ്രവർത്തകർക്ക് വഴികാട്ടിയാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
സലാം കോട്ടൂർ, രവീന്ദ്രൻ ചന്ദ്രോത്ത് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ഷഫീഖ് ഇടയന്നൂർ, ഹാരിസ് നൗഷാദ് ചക്കരക്കൽ, നാസർ, ഷഹീസ്, ജോജോ ഫിലിപ്പ്, സിദ്ദീഖ് തുടങ്ങിയവർ സംസാരിച്ചു. ജിദ്ദയിലെ വിവിധ പ്രദേശങ്ങളിലുള്ള കണ്ണൂർ ജില്ല പ്രവാസികളായ പരമാവധി ആളുകളെ കണ്ടെത്തി സംഘടനയിൽ അംഗങ്ങളാക്കാൻ യോഗം തീരുമാനിച്ചു. ജനറൽ സെക്രട്ടറി അനിൽകുമാർ ചക്കരക്കല്ല് സ്വാഗതവും ട്രഷറർ രാകേഷ് കതിരൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.