ജിദ്ദ: ജീവ കാരുണ്യ രംഗത്ത് മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന മലപ്പുറം വാണിയമ്പലം യൂത്ത് കെയറിന് ജിദ്ദ ഒ.ഐ.സി.സി വണ്ടൂർ കമ്മിറ്റിയുടെ 'സ്നേഹ സഹായി' എന്ന പദ്ധതിയിലൂടെ മെഡിക്കൽ കിറ്റ് കൈമാറി. ഓക്സിമീറ്റർ, ഇൻഹേലർ, പി.പി.ഇ കിറ്റ് എന്നിവ അടങ്ങിയ മെഡിക്കൽ കിറ്റ് ഒ.ഐ.സി.സി ജിദ്ദ പ്രസിഡൻറ് കെ.ടി.എ. മുനീർ വാണിയമ്പലം യൂത്ത് കോൺഗ്രസ് പ്രസിഡൻറ് ടി.പി. ഹാരിസിന് കൈമാറി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി പി.ടി. ജബീബ് സുക്കൈർ, മണ്ഡലം സെക്രട്ടറി വി.എം. നാണി, പാപ്പറ്റ ബാബു, നൗഫൽ പാറക്കുളം, ജലീൽ പാറഞ്ചേരി, സലീം കൂട്ടിരി, എം. റിൻഷാദ്, ടി. നുഫൈൽ , കെ. ആഷിഫ്, സുജിത്ത്, പി. ജഷീർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.