പു​തുതാ​യി തു​റ​ന്ന സൗ​ദി-​ഒ​മാ​ൻ അ​ന്ത​ർ​ദേ​ശീ​യ പാ​ത

ഒ​മാ​ൻ-​സൗ​ദി പാ​ത: തു​റ​ന്ന​ത്​ അ​ന​ന്ത സാ​ധ്യ​ത​ക​ൾ

ദ​മ്മാം: ഏ​റെ കാ​ത്തി​രി​പ്പു​ക​ൾ​ക്കൊ​ടു​വി​ൽ സൗ​ദി അ​റേ​ബ്യ​ക്കും ഒ​മാ​നു​മി​ട​യി​ൽ തു​റ​ന്ന അ​ന്ത​ർ​ദേ​ശീ​യ പാ​ത ഇ​രു​രാ​ജ്യ​ങ്ങ​ളെ​യും ന​യി​ക്കു​ന്ന​ത്​ അ​ന​ന്ത സാ​ധ്യ​ത​ക​ളി​ലേ​ക്ക്.

ക​ഴി​ഞ്ഞ​ദി​വ​സം ഒ​മാ​നി​ലെ​ത്തി​യ സൗ​ദി കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​െൻറ​യും ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി​യു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​ണ്​ പാ​ത തു​റ​ന്ന​താ​യി ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്. നി​ര​വ​ധി ക​ട​മ്പ​ക​ൾ പി​ന്നി​ട്ടാ​ണ്​ ച​രി​ത്രം കു​റി​ക്കു​ന്ന ഈ ​പാ​ത പൂ​ർ​ത്തി​യാ​കു​ന്ന​ത്.

2014ൽ ​പൂ​ർ​ത്തി​യാ​കു​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ച പാ​ത​യാ​ണ്​ ആ​റു വ​ർ​ഷ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പു​ക​ൾ​​ക്കൊ​ടു​വി​ൽ യാ​ഥാ​ർ​ഥ്യ​മാ​യ​ത്.

ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ ക​ര​വ​ഴി​യു​ള്ള സ​ഞ്ചാ​ര​ദൂ​ര​ത്തി​​ൽ 16 മ​ണി​ക്കൂ​റാ​ണ്​ ഈ ​റോ​ഡ്​ മൂ​ലം കു​റ​യു​ന്ന​ത്. നേ​ര​ത്തെ യു.​എ.​ഇ വ​ഴി സൗ​ദി​യു​ടെ ബ​ത്​​ഹ അ​തി​ർ​ത്തി​യി​ലൂ​ടെ​യാ​ണ്​​ ഒ​മാ​നി​ലേ​ക്കു​ണ്ടാ​യി​രു​ന്ന ഏ​ക പാ​ത.

740 കി​ലോ​മീ​റ്റ​റാ​ണ് സൗ​ദി​യി​ലേ​ക്ക്​ നേ​രി​ട്ട്​ ഒ​മാ​നി​ലേ​ക്കു​ള്ള പു​തി​യ​ റോ​ഡി​െൻറ നീ​ളം. അ​ൽ​അ​ഹ്​​സ​യി​ലെ ഹ​ർ​ദ്​ ഗ്രാ​മ​ത്തി​ൽ​നി​ന്ന്​ തു​ട​ങ്ങി, അ​തി​ർ​ത്തി ഗ്രാ​മ​മാ​യ ബ​ത്​​ഹ​യി​ലൂ​ടെ ഷൈ​ബ എ​ണ്ണ​പ്പാ​ട​ങ്ങ​ൾ പി​ന്നി​ട്ട്​​ ഒ​മാ​നി​ലെ തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ പ​ട്ട​ണ​മാ​യ ഇ​ബ്രി​യി​ൽ അ​വ​സാ​നി​ക്കു​ന്ന പാ​ത​യു​ടെ 580 കി​ലോ​മീ​റ്റ​റും ക​ട​ന്നു​പോ​കു​ന്ന​ത്​ സൗ​ദി​യി​ലൂ​ടെ​യാ​ണ്.

ലോ​ക​​ത്തെ ഏ​റ്റ​വും ദു​ർ​ഘ​ട​വും വി​ജ​ന​വു​മാ​യ റു​ബു​ൽ ഖാ​ലി മ​രു​ഭൂ​മി​യെ കീ​റി​മു​റി​ച്ചാ​ണ്​ ഈ ​പാ​ത ക​ട​ന്നു​പോ​കു​ന്ന​ത്. മി​ക​വു​റ്റ നി​ര​വ​ധി ക​മ്പ​നി​ക​ളി​ലെ 600ല​ധി​കം ജോ​ലി​ക്കാ​രും യ​ന്ത്ര​സാ​മ​ഗ്രി​ക​ളും ക​ഠി​ന​യ​ത്നം ന​ട​ത്തി 130 ക്യു​ബി​ക്​ മീ​റ്റ​ർ മ​ണ്ണ്​ നീ​ക്കി​യാ​ണ്​ റോ​ഡ്​ പാ​ക​പ്പെ​ടു​ത്തി​യ​ത്. ഒ​മാ​നും സൗ​ദി​ക്കും ഇ​ട​യി​ൽ ദൃ​ഢ​മാ​യ ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ൾ​ക്ക്​ കൂ​ടു​ത​ൽ ക​രു​ത്തു​പ​ക​രാ​ൻ ഇ​ത്​ സ​ഹാ​യ​ക​മാ​കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്.

ലോ​ക​ത്തി​ലെ​ത​ന്നെ ഏ​റ്റ​വും വ​ലു​തും പ്രാ​ചീ​ന​വു​മാ​യ ഈ​ന്ത​പ്പ​ന തോ​ട്ട​ങ്ങ​ളും അ​രു​വി​ക​ളും താ​ഴ്​​വ​ര​ക​ളു​മു​ള്ള അ​ൽ​അ​ഹ്​​സ​യു​ടെ വി​നോ​ദ​സ​ഞ്ചാ​ര സാ​ധ്യ​ത​ക​ൾ കൂ​ടു​ത​ൽ സ​ജീ​വ​മാ​കാ​നും ഈ ​പാ​ത കാ​ര​ണ​മാ​കും. അ​ൽ​അ​ഹ്​​സ​യി​ലെ പ്രാ​ചീ​ന ച​ന്ത​ക​ൾ സ​ഞ്ചാ​രി​ക​ൾ​ക്ക്​ ഏ​റെ പ്രി​യ​മാ​ണ്​.

സ​ഞ്ചാ​ര​ദൂ​രം കു​റ​യു​ന്ന​തോ​ടെ ക​ച്ച​വ​ട​സാ​ധ്യ​ത വ​ർ​ധി​ക്കും. ഒ​പ്പം അ​റ​ബ്​ സം​സ്​​കാ​ര​രീ​തി​ക​ളു​ടെ വ്യ​ത്യ​സ്ത ശീ​ല​ങ്ങ​ൾ പി​ന്തു​ട​രു​ന്ന​വ​ർ​ക്കി​ട​യി​ലെ കൂ​ടി​ച്ചേ​ര​ലു​ക​ൾ സാം​സ്​​കാ​രി​ക വ​ള​ർ​ച്ച​ക്കും ഉ​ത​കു​ന്ന​താ​കു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

അ​തി​ലു​പ​രി റു​ബു​ൽ ഖാ​ലി ക​ട​ന്നു​പോ​വു​ക എ​ന്ന​ത്​ ഓ​രോ അ​റ​ബ്​ പൗ​ര​െൻറ​യും സ്വ​പ്​​നം​കൂ​ടി​യാ​ണ്. ഒ​ട്ട​ക​പ്പു​റ​ത്ത്​ ഇ​ത്​ മു​റി​ച്ചു​ക​ട​ന്ന്​ യാ​ത്ര ചെ​യ്​​ത​വ​രെ അ​റ​ബ്​ ലോ​കം വ​ലി​യ സാ​ഹ​സി​ക​രാ​യി വാ​ഴ്​​ത്തി​യി​രു​ന്നു.

അ​പ്ര​തീ​ക്ഷി​ത കാ​റ്റും മ​ണ​ൽ​ച്ചു​ഴി​ക​ളും രൂ​പ​പ്പെ​ടു​ന്ന ഈ ​ഭാ​ഗം ലോ​ക​സ​ഞ്ചാ​രി​ക​ൾ​ക്കും പേ​ടി​സ്വ​പ്​​ന​മാ​യി​രു​ന്നു.

ച​രി​ത്ര​ത്തി​ലെ ഈ ​വേ​വ​ലാ​തി​ക​ളാ​ണ്​ ഇ​രു രാ​ജ്യ​ങ്ങ​ളു​ടേ​യും ഇ​ച്ഛാ​ശ​ക്​​തി​യി​ലൂ​ടെ ഇ​പ്പോ​ൾ മ​റി​ക​ട​ന്ന​ത്.

Tags:    
News Summary - Oman-Saudi highway: Infinite possibilities open

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.