ജീസാൻ: ടിക് ടോക് സൗഹൃദകൂട്ടായ്മയായ ‘ജീസാൻ ഗ്രാമപഞ്ചായത്ത്’ ഓണനിലാവ് 2023 എന്ന പേരിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. ജീസാൻ ഫുക്ക ഓഡിറ്റോറിയത്തിൽ ഉച്ചക്ക് 12.30ന് ആരംഭിച്ച ആഘോഷ പരിപാടികൾ രാത്രി 12.30ഓടെ നറുക്കെടുപ്പിലൂടെ വിജയികൾക്കുള്ള സമ്മാനവിതരണത്തോടെ അവസാനിച്ചു. ഹർഷു, പ്രജിത്ത് പ്രകാശ്, റാഷിദ്, ഗഫൂർ സന്നാര, അലി അലി വ്ലോഗ്സ്, മുജീബ്, ഷംസു, സിറാജ്, അച്ചു, മഞ്ജരി, പ്രജിത്ത്, പ്രിയേഷ്, മുത്തു.
സുൽഫി എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ജീസാനിലെ പ്രവാസി മലയാളികളും കുടുംബങ്ങളും പങ്കെടുത്തു. വിവിധ സംഘടന ഭാരവാഹികളായ ഹാരിസ് കല്ലായി, ദേവൻ, ഷംസു പൂക്കോട്ടൂർ, പ്രവാസി ലീഗൽ സെൽ ഇൻറർനാഷനൽ കോഓഡിനേറ്റർ ഹാഷിം പെരുമ്പാവൂർ, പ്രജിത്ത് പ്രകാശ്, സുജിത രാധാകൃഷ്ണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അശ്വതി റിനുവിന്റെ നേതൃത്വത്തിൽ അത്തപ്പൂക്കളവും മഞ്ജു പ്രജിത്തിന്റെ നേതൃത്വത്തിൽ വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയും വൈവിധ്യമാർന്ന കലാപരിപാടികൾ അവതരിപ്പിച്ചും ആഘോഷത്തിന് നിറപ്പകിട്ടേകി.
ജിദ്ദ വൈബ്സിന്റെ ഡി.ജെ, കുട്ടികളുടെയും മുതിർന്നവരുടെയും ഗ്രൂപ് ഡാൻസ്, വോയ്സ് ഓഫ് ഖമീസിന്റെയും ബാൻഡ് ഓഫ് ഡെസർട്ടിന്റെയും ഗാനമേള, ഓണപ്പാട്ട്, തിരുവാതിരക്കളി, ഹാസ്യ ഒപ്പന, ക്ലാസിക്കൽ ഡാൻസ് എന്നിവയും അരങ്ങേറി. സൗമഞ്ജു പ്രജിത്തിന്റെ നേതൃത്വത്തിൽ ‘ജീസാൻ ഗ്രാമപഞ്ചായത്തും’ കൗഡ്സ് ഓഫ് അബഹയും ടീം അമിഗോസുംകൂടി സംയുക്തമായി ഓണക്കളി അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.