റി​യാ​ദ് ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം ഓ​ണാ​ഘോ​ഷം സു​ജി​ത്ത് അ​ലി മൂ​പ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യുന്നു

റിയാദ് ഇന്ത്യൻ മീഡിയ ഫോറം ഓണം ആഘോഷിച്ചു

റിയാദ്: റിയാദ് ഇന്ത്യൻ മീഡിയ ഫോറം (റിംഫ്) ഓണാഘോഷം സംഘടിപ്പിച്ചു. ബത്ഹ അപ്പോള ഡിമോറ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ആസ്റ്റർ സനദ് ഹോസ്പിറ്റൽ മാർക്കറ്റിങ് മാനേജർ സുജിത്ത് അലി മൂപ്പൻ ഉദ്ഘാടനം ചെയ്തു. സിറ്റി ഫ്ലവർ എം.ഡി അഹമ്മദ് കോയ, സിനിമതാരം അൻസിബ ഹസൻ എന്നിവർ മുഖ്യാതിഥികളായി. പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. ഷഫീഖ് കിനാലൂർ ആമുഖ പ്രഭാഷണം നടത്തി. നേഹ പുഷ്പരാജ് ഈശ്വര പ്രാർഥന നടത്തി. നജിം കൊച്ചുകലുങ്ക് ഓണസന്ദേശം നല്കി. വിഭവസമൃദ്ധമായ സദ്യയോടെയാണ് പരിപാടി തുടങ്ങിയത്. വി.എം. അഷ്റഫ് (ന്യൂ സഫാമക്ക പോളിക്ലിനിക്), പുഷ്പരാജ് (ഇന്ത്യൻ എംബസി), അൽബ കെയ്ൻസ് (ഐ.ടി.എൽ), എം.എൻ. നഈം, ശിഹാബ് കൊട്ടുകാട്, വി.ജെ. നസ്റുദ്ദീൻ, സുലൈമാൻ ഊരകം, ഷിബു ഉസ്മാൻ, മുജീബ്, ജയൻ കൊടുങ്ങല്ലൂർ, നാദിർഷാ, കനകലാൽ എന്നിവർ സംസാരിച്ചു. കോഓഡിനേറ്റർ നൗഫൽ പാലക്കാടൻ സ്വാഗതവും ട്രഷറർ ജലീൽ ആലപ്പുഴ ട്രഷറർ നന്ദിയും പറഞ്ഞു.

Tags:    
News Summary - Onam was celebrated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.