ദമ്മാം: നവയുഗം സാംസ്കാരിക വേദി ദമ്മാം-ദല്ല മേഖല കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിച്ച 'പൂവിളി പൊന്നോണം-2022' അരങ്ങേറി. വടംവലി, ഉറിയടി, പില്ലോ ഫൈറ്റ്, കസേരകളി, ലെമൺ സ്പൂൺ റേസ്, കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കായിക വിനോദങ്ങൾ അരങ്ങേറി. ഷാജി മതിലകം, നായിഫ്, ആമിന റിയാസ് എന്നിവർ കലാസന്ധ്യക്ക് അവതാരകരായി. വിവിധ മത്സരവിജയികൾക്കും കലാകാരന്മാർക്കും ചടങ്ങിൽ സമ്മാനവിതരണം നടത്തി. നവയുഗം കേന്ദ്രനേതാക്കളായ എം.എ. വാഹിദ് കാര്യറ, സാജൻ കണിയാപുരം, സനു മഠത്തിൽ, നിസാം കൊല്ലം, തമ്പാൻ നടരാജൻ, ഗോപകുമാർ അമ്പലപ്പുഴ, സഹീർഷാ, ബിജു വർക്കി എന്നിവർ സമ്മാനവിതരണം നടത്തി.
സംഗീത സന്തോഷ്, റിയാസ്, ബിജു മുണ്ടക്കയം, സജി അച്യുതൻ, കൃഷ്ണൻ, സാബിത്ത്, ഷീബാ സാജൻ, സുരേന്ദ്രൻ, റിജു, ഇർഷാദ്, ജാഫിർ, അൽ മാസ്, മധു, സുധീർ, ശ്രീലാൽ, സുദേവ്, റഷീദ് പുനലൂർ, രാജൻ കായംകുളം, വർഗീസ്, സനൂർ, റഷീദ് പെരുമ്പാവൂർ, ശ്രീകുമാർ കായംകുളം, നാസർ കടവിൽ, നൗഷാദ്, നിയാസ്, നന്ദ കുമാർ, റിച്ചു, ഇബ്രാഹിം, സന്തോഷ് ചെങ്ങോലിക്കൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.