മക്ക: ഹജ്ജിന് മുമ്പുള്ള അവസാനത്തെ വെള്ളിയാഴ്ചയിലെ ജുമുഅയിൽ പങ്കെടുത്തത് ഒന്നര ലക്ഷം ഇന്ത്യൻ ഹാജിമാർ. ലോകത്തിെൻറ നാനാഭാഗത്ത് നിന്ന് ഇതുവരെ എത്തിച്ചേർന്ന 12 ലക്ഷത്തിലേറെ തീർഥാടകരാണ് മൊത്തത്തിൽ ജുമുഅയിൽ പങ്കെടുത്തത്. ഇതിലാണ് ഒന്നര ലക്ഷം ഇന്ത്യൻ ഹാജിമാർ. 40 ഡിഗ്രിക്ക് മുകളിൽ ചൂടാണ് വെള്ളിയാഴ്ച മക്കയിൽ രേഖപ്പെടുത്തിയത്. കത്തുന്ന ചൂടിനെയും അവഗണിച്ച് ഹാജിമാർ ജുമുഅയിലും പ്രാർഥനയിലും പങ്കെടുക്കാനായി മസ്ജിദുൽ ഹറാമിൽ ഒഴുകിയെത്തി.
ആകാശത്തും ഭൂമിയിലും ഹാജിമാർക്ക് സുരക്ഷയൊരുക്കിയിരുന്നു അധികൃതർ. ഹാജിമാരെ അനായാസം ഹറമിലും തിരിച്ചുമെത്തിക്കാൻ ഇന്ത്യൻ ഹജ്ജ് മിഷൻ വിപുലമായ ഒരുക്കം നടത്തിയിരുന്നു. ഇന്ത്യൻ ഹജ്ജ് മിഷൻ നേരത്തെ നൽകിയ അറിയിപ്പ് അനുസരിച്ച് പുലർച്ചെ മുതൽ ഹാജിമാർ ഹറമിലേക്ക് പുറപ്പെട്ടു തുടങ്ങി. രാവിലെ ഒമ്പതോടെ മുഴുവൻ തീർഥാടകരും ഹറമിൽ എത്തി. കുദായി ബസ് സ്റ്റേഷൻ വഴി ഒരു ലക്ഷവും മഹ്ബസ്ജിൻ എന്ന സ്ഥലം വഴി ബാക്കിയും ഇന്ത്യൻ ഹാജിമാർ ജുമുഅക്ക് എത്തി.
മുഴുവൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരെയും വിവിധ വകുപ്പുകളിലായി അഡീഷണൽ ഡ്യൂട്ടി നൽകി ഹറമിനും പരിസരത്തുമായി തീർഥാടകരുടെ സേവനത്തിനായി ഹറമിെൻറ പരിസരങ്ങളിൽ നിലയുറപ്പിച്ചിരുന്നു. വിവിധ മലയാളി സന്നദ്ധസേവന പ്രവർത്തകരും ഹാജിമാർക്ക് തണലേകി വഴിനീളെ സഹായത്തിനെത്തി. തണുത്ത പാനീയവും ജ്യൂസും നൽകി സംഘടനാ വളൻറിയർമാരുടെ പ്രവർത്തനം ഹാജിമാർക്ക് ഏറെ ആശ്വാസമായി. വിവിധ ബസുകളിലേക്ക് തീർഥാടകരെ തിരിച്ചുവിടാനും. വയസായും വീൽച്ചെയറിലും എത്തിയ ഹാജിമാരെ ബസുകളിൽ കയറ്റാനും വളൻറിയർമാർ സഹായത്തിന് എത്തി.
ശക്തമായ ചൂട് ആരോഗ്യ പ്രയാസങ്ങൾക്ക് കാരണമായി. ജലനിർജ്ജലികരണ കാരണം പല ഹാജിമാരും തളർന്നു ഇവരെ പ്രാഥമിക ചികിത്സ നൽകിയാണ് വിട്ടയച്ചത്. ഇതിനായി പ്രത്യേകം മെഡിക്കൽ സംഘങ്ങളെ ഹറമിന് ചുറ്റും ഏർപ്പെടുത്തിയിരുന്നു. 15,000ത്തോളം മലയാളി തീർഥാടകരും ജുമുഅയിലും പ്രാർഥനയിലും പങ്കുകൊള്ളാൻ ഹറമിൽ എത്തിയിരുന്നു. പല മലയാളി തീർഥാടകരുടെയും ആദ്യ ജുമുഅയായിരുന്നു ഇന്നലത്തേത്. അതിൽ പങ്കെടുത്ത സന്തോഷമായിരുന്നു പല മലയാളി തീർഥാടകർക്കും. വൈകീട്ട് നാലോടെയാണ് ഹറമിലേക്ക് പോയ ഹാജിമാർ തിരിച്ചെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.