ജിദ്ദ: 60 വയസ് പൂർത്തിയായ എല്ലാ ഇന്ത്യൻ പൗരനും പ്രതിമാസം 10,000 രൂപ പെൻഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന 'വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെൻറ്' (ഒ.ഐ.ഒ.പി) ജിദ്ദ പ്രൊവിൻസ് കമ്മിറ്റി രൂപവത്കരിച്ചു. ഒ.ഐ.ഒ.പി സ്ഥാപകനും ഓവർസിസ് പ്രസിഡൻറുമായ ബിബിൻ പി. ചാക്കോ കമ്മിറ്റി രൂപവത്കരണ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
ഭാരവാഹികൾ: അബ്ദുൽ റസാഖ് (പ്രസി.), രാജേഷ് അലക്സാണ്ടർ (സെക്ര.), സാബു (ട്രഷ.), ഹാരിസ് കാവിൽ, തങ്കച്ചൻ കുര്യൻ (വൈ. പ്രസി.), അബ്ദുൽ അസീസ് മുക്കം, സജി കുര്യാക്കോസ് (ജോ. സെക്ര.), നജീമുദ്ദീൻ, ബിജോയ് തോമസ്, സിറിയക് ടി. കുര്യൻ, അനിൽ സി. നായർ (എക്സി. അംഗം). ഓവർസീസ് മീഡിയ കോഓഡിനേറ്റർ എൽ.ആർ. ജോബി, കുവൈത്ത് നാഷനൽ പ്രസിഡൻറ് സോബി, സൗദി നാഷനൽ പ്രസിഡൻറ് ജോസഫ് സ്കറിയ, സെക്രട്ടറി സി.കെ. മുജീബ് റഹ്മാൻ, ട്രഷറർ ശംസുദ്ദീൻ ചെട്ടിപ്പടി എന്നിവർ ഓൺലൈൻ യോഗത്തിൽ പങ്കെടുത്തു. ഇന്ത്യക്കാരുള്ള എല്ലാ വിദേശ രാജ്യങ്ങളിലും ഒ.ഐ.ഒ.പി ആശയത്തോട് യോജിക്കുന്ന ആളുകളെ കോർത്തിണക്കി കമ്മിറ്റി രൂപവത്കരണവുമായി മുന്നോട്ടു പോകുകയാണെന്ന് ബിബിൻ പി. ചാക്കോ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.