തൊഴില്‍ മന്ത്രാലയ ഓണ്‍ലൈന്‍ തകരാര്‍: പെര്‍മിറ്റ് പുതുക്കാന്‍ വൈകിയവര്‍ക്ക് പിഴ ബാധകമല്ല 

റിയാദ്: സൗദി തൊഴില്‍ മന്ത്രാലയത്തിന്‍െറ ഓണ്‍ലൈന്‍ സേവനം തകരാറിലായ കാലത്ത് വര്‍ക് പെര്‍മിറ്റ് പുതുക്കാന്‍ സാധിക്കാത്തതിനാല്‍ ഇഖാമ പുതുക്കാന്‍ കഴിയാത്തവര്‍ക്ക് പിഴ ചുമത്തില്ളെന്ന് തൊഴില്‍ മന്ത്രാലയത്തെ ഉദ്ധരിച്ച് കിഴക്കന്‍ പ്രവിശ്യ ചേംബര്‍ പ്രതിനിധി എഞ്ചിനീയര്‍ നഈം അല്‍മുതവ്വഅ് പറഞ്ഞു. രാജ്യത്തെ കച്ചവടക്കാരുടെയും വാണിജ്യ സ്ഥാപന ഉടമകളുടെയും അഭ്യര്‍ഥന മാനിച്ചാണ് പിഴ ഇളവുചെയ്യുന്നതെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കിയതായുംഅദ്ദേഹം പറഞ്ഞു. 
സൈബര്‍ അറ്റാക്ക് കാരണമായി തൊഴില്‍ മന്ത്രാലയം ഉള്‍പ്പെടെയുള്ള സൗദിയില്‍ ചില സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഓണ്‍ലൈന്‍ സേവനം തകരാറിലായിരുന്നു. മൂന്നാഴ്ചക്കാലത്തോളം നീണ്ട കാലതാമസത്തിന് പിഴ ചുമത്തേണ്ടതില്ളെന്നാണ് തൊഴില്‍ മന്ത്രാലയം തീരുമാനിച്ചിട്ടുള്ളത്. തൊഴില്‍ മന്ത്രാലയത്തിലെ ലേബര്‍ വിഭാഗം അണ്ടര്‍ സെക്രട്ടറിയാണ് തീരുമാനം ചേംബറിനെ അറിയിച്ചത്. 
സൗദി ചേംബറുകളുടെ 12ാമത് ഒത്തുചേരലിലാണ് എഞ്ചിനീയര്‍ നഈം അല്‍മുതവ്വഅ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ കച്ചവടക്കാര്‍ക്കും വാണിജ്യ സ്ഥാപന ഉടമകള്‍ക്കും ഭീമന്‍സംഖ്യ പിഴ അടക്കേണ്ട സാഹചര്യമാണ് മന്ത്രാലയത്തിന്‍െറ സേവവനം നിലച്ച കഴിഞ്ഞ മൂന്നാഴ്ച്ചക്കാലത്തിനകം ഉണ്ടായിട്ടുള്ളതെന്നും എന്നാല്‍ ചേംബറിന്‍െറ അഭ്യര്‍ഥന തൊഴില്‍ മന്ത്രാലയം അനുഭാവപൂര്‍വം പരിഗണിക്കുകയായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. 

Tags:    
News Summary - online complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.