റിയാദ്: റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ കോവിഡ് കാല പ്രവർത്തങ്ങളുടെ ഭാഗമാ യി ഓൺലൈൻ കൗൺസലിങ് ക്ലാസുകൾ തുടരുന്നു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാ ലിക്കുട്ടി, സാദിഖലി ശിഹാബ് തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ എന്നിവരുമായുള്ള ഓൺലൈൻ സംവാദങ്ങൾക്കുശേഷം, റിയാദിലെ പ്രവാസികൾക്കായി ‘അതിജയിക്കാം മനക്കരുത്തിലൂടെ’എന്ന ശീർഷകത്തിൽ ഡോ. പോളിെൻറ കൗൺസലിങ് ക്ലാസ് സൂം ക്ലൗഡ് മീറ്റിങ് ആപ് വഴി സംഘടിപ്പിച്ചു.
കോവിഡ് കാലത്തെ ഭീതിയിൽനിന്നും പ്രവാസി സമൂഹത്തെ മാറ്റി ആത്മവിശ്വാസവും ഊർജസ്വലതയും ഉള്ള ആളുകളാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ക്ലാസിൽ മനസ്സിെൻറ രസതന്ത്രത്തെക്കുറിച്ചും കോവിഡ് കാലത്ത് മാനസിക ശാരീരിക ആരോഗ്യം വർധിപ്പിക്കാൻ വേണ്ട കാര്യങ്ങളെക്കുറിച്ചും ജീവിതത്തിൽ പാലിക്കേണ്ട ചിട്ടകളെക്കുറിച്ചും ഡോ. പോൾ സംസാരിച്ചു.
മനസ്സും ശരീരവും എപ്പോഴും പോസിറ്റിവായി നിലനിർത്തുകയും ശുഭ കാര്യങ്ങളെക്കുറിച്ചുള്ള ചിന്ത നിറക്കുകയും നെഗറ്റിവ് വാർത്തകളിൽനിന്ന് അകന്നു നിൽക്കുകയും ചെയ്യാനും അദ്ദേഹം ഉപദേശിച്ചു. തുടർന്ന് ആളുകളുടെ സംശയങ്ങൾക്കും മറുപടി നൽകി. സുഹൈൽ കൊടുവള്ളി അധ്യക്ഷത വഹിച്ചു.
സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ, ജലീൽ തിരൂർ, സിദ്ദീഖ് തുവ്വൂർ, മുജീബ് ഉപ്പട, ഷാഹിദ് മാസ്റ്റർ, സഫീർ തിരൂർ എന്നിവർ നേതൃത്വം നൽകി. ഷഫീഖ് കൂടാളി സ്വാഗതവും ശാഹുൽ ചെറൂപ്പ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.