റിയാദ്: കവിത കലാസാംസ്കാരിക വേദി ഏർപ്പെടുത്തിയ ഒ.എൻ.വി പുരസ്കാരം റിയാദിൽ പ്രവാസിയായ സുനീർ അലി അരിപ്രക്ക്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുൻ എം.എൽ.എ ശബരിനാഥൻ പുരസ്കാരം സമ്മാനിച്ചു.
സുനീർ അലിക്ക് വേണ്ടി സഹോദരൻ ഗഫാർ അലി ഏറ്റുവാങ്ങി. കലാസാഹിത്യ സാംസ്കാരിക രംഗങ്ങളിൽ മികവ് തെളിയിച്ച മറ്റ് പ്രതിഭകൾക്കും പുരസ്കാരങ്ങൾ വിതരണം ചെയ്തു. മുൻ മന്ത്രി എം.എം. ഹസൻ പരിപാടി ഉദ്ഘാടനം ചെയ്തു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സാഹിത്യ സമ്മേളനം ഉദ്ഘാടനം ചെയ്തു.
മുൻ എം.പി പന്ന്യൻ രവീന്ദ്രൻ, മുൻ മന്ത്രി പന്തളം സുധാകരൻ, വേദി പ്രസിഡന്റ് ബദരി പുനലൂർ, കാർട്ടൂണിസ്റ്റ് ജിതേഷ്, ഡോ. എം.ആർ. തമ്പാൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.