ഒ.​ഐ.​സി.​സി ന​ജ്റാ​ൻ സം​ഘ​ടി​പ്പി​ച്ച ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ പോ​ളി സി. ​റാ​ഫേ​ൽ സം​സാ​രി​ക്കു​ന്നു

ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണ​വും ഒ.​ഐ.​സി.​സി അം​ഗ​ത്വ കാ​ർ​ഡ് വി​ത​ര​ണ​വും

ന​ജ്റാ​ൻ: ഒ.​ഐ.​സി.​സി ന​ജ്റാ​ൻ ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണ​വും അം​ഗ​ത്വ​കാ​ർ​ഡ് വി​ത​ര​ണ​വും ന​ട​ത്തി. ഐ.​സി.​സി ന​ജ്റാ​ൻ ഏ​രി​യ പ്ര​സി​ഡ​ന്റ് ജ​സ്റ്റി​ൻ രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പോ​ളി സി. ​റാ​ഫേ​ൽ, തു​ള​സീ​ധ​ര​ൻ, ഷാ​ക്കി​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ ഇ​ത്ര​യേ​റെ പ്രി​യ​പ്പെ​ട്ട ഒ​രു നേ​താ​വു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ഒ​ട്ടേ​റെ പ്ര​വാ​സി​ക​ളെ തൂ​ക്കു​ക​യ​റി​ൽ നി​ന്നും ജീ​വ​ൻ ര​ക്ഷി​ച്ചു ജീ​വി​ത​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന സാ​ധാ​ര​ണ​ക്കാ​രു​ടെ ജ​ന​കീ​യ​നാ​യ നേ​താ​വാ​യി​രു​ന്നു ഉ​മ്മ​ൻ ചാ​ണ്ടി​യെ​ന്നും യോ​ഗ​ത്തി​ൽ സം​സാ​രി​ച്ച​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​നു​സ്മ​ര​ണ​യോ​ഗ​ത്തി​നു​ശേ​ഷം ഒ.​ഐ.​സി.​സി അം​ഗ​ത്വ കാ​ർ​ഡ് വി​ത​ര​ണം ന​ട​ത്തി. ഒ.​ഐ.​സി.​സി ര​ക്ഷാ​ധി​കാ​രി റ​ഷീ​ദി​നു ഏ​രി​യ പ്ര​സി​ഡ​ന്റ് ജ​സ്റ്റി​ൻ രാ​ജ് അം​ഗ​ത്വം ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു. 

Tags:    
News Summary - Oommen Chandy Commemoration and OICC Membership Card Distribution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.