ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിയിൽ
അഡ്വ. അനിൽ ബോസ് സംസാരിക്കുന്നു
റിയാദ്: സമൂഹ നന്മക്കായി പ്രവർത്തിക്കുന്നവരുടെ ഇടം ജനമനസ്സുകളിലെന്ന് തെളിയിച്ച നേതാവാണ് ഉമ്മൻ ചാണ്ടിയെന്ന് എ.ഐ.സി.സി അംഗവും കോൺഗ്രസ് വക്താവുമായ അഡ്വ. അനിൽ ബോസ് അഭിപ്രായപ്പെട്ടു. ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സാധാരണക്കാരന്റെ വിഷയങ്ങളിൽ വിശ്രമമില്ലാതെ ഇടപെട്ട് പ്രവർത്തിച്ച നേതാവായിരുന്നു അദ്ദേഹം. പി.ആർ വർക്കില്ലാതെ ജനമനസ്സുകളിൽ ഇടം നേടാമെന്നതിന് തെളിവായിരുന്നു രണ്ടരദിവസം തുടർച്ചയായി കേരളം കണ്ട ഏറ്റവും വലിയ വിലാപയാത്രയെന്നും അനിൽ ബോസ് കൂട്ടിച്ചേർത്തു.
ബത്ഹയിലെ ഡി പാലസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ ചടങ്ങിൽ ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് മുഹമ്മദ് അലി മണ്ണാർക്കാട് അധ്യക്ഷത വഹിച്ചു. ആക്ടിങ് പ്രസിഡന്റ് സജീർ പൂന്തുറ ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം ജില്ല പ്രസിഡന്റ് വിൻസന്റ് കെ. ജോർജ് ആമുഖ ഭാഷണം നടത്തി. സെൻട്രൽ കമ്മിറ്റി ആക്ടിങ് ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി, ഗ്ലോബൽ ട്രഷറർ മജീദ് ചിങ്ങോലി, ഗ്ലോബൽ സെക്രട്ടറി റഷീദ് കൊളത്തറ, നാഷനൽ ട്രഷറർ റഹ്മാൻ മുനമ്പത്ത്, ഒ.ഐ.സി.സി വനിതാ പ്രസിഡന്റ് മൃദുല വിനീഷ്, ഗ്ലോബൽ അംഗം യഹിയ കൊടുങ്ങല്ലൂർ, വിവിധ ജില്ല പ്രസിഡന്റുമാരായ തൽഹത്ത് തൃശൂർ, ശരത് സ്വാമിനാഥൻ ആലപ്പുഴ, കോട്ടയം സെക്രട്ടറി ഷിജു കോട്ടയം തുടങ്ങിയവർ സംസാരിച്ചു.
സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷാനവാസ് മുനമ്പത്ത് സ്വാഗതവും പാലക്കാട് ജില്ല ജനറൽ സെക്രട്ടറി മൊയ്തീൻ മണ്ണാർക്കാട് നന്ദിയും പറഞ്ഞു. അനുസ്മരണത്തിന്റെ ഭാഗമായി ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിൽ ഭാരവാഹികളും പ്രവർത്തകരും പുഷ്പാർച്ചന നടത്തി. ചടങ്ങിൽ ‘ഓർമയിൽ ഒ.സി’ എന്ന ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.
ഭാരവാഹികളായ നവാസ് വെള്ളിമാട്കുന്ന്, സുഗതൻ നൂറനാട്, അമീർ പട്ടണത്ത്, ബാലു കുട്ടൻ, അബ്ദുൽ കരീം കൊടുവള്ളി, അഷ്റഫ് മേച്ചേരി, സൈഫ് കായംകുളം, രാജു പാപുള്ളി, ഹകീം പട്ടാമ്പി, ജോൺസൺ എറണാകുളം, റഫീഖ് വെമ്പായം, ബഷീർ കോട്ടക്കൽ, നൗഷാദ് കറ്റാനം, സലീം ആർത്തിയിൽ എന്നിവർ പങ്കെടുത്തു.
ജയൻ കൊടുങ്ങല്ലൂർ, നാസർ ലൈസ്, മുസ്തഫ, നാസർ മാവൂർ, വിനീഷ് ഒതായി, ഷാജി മഠത്തിൽ, വഹീദ് വാഴക്കാട്, നാസർ വലപ്പാട്, മജു കോഴിക്കോട്, മാത്യു എറണാകുളം, അലക്സ് കൊല്ലം, ജംഷാദ് തുവ്വൂർ, അലി ആലുവ, നാസർ കല്ലറ, അൻസർ വർക്കല, സൈനുദ്ദീൻ വല്ലപ്പുഴ, അൻസാർ തൃത്താല, ജംഷീർ ചെറുവണ്ണൂർ, ജയൻ മാവില, നിഹാസ് പാലക്കാട് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.