ഒപെക്​ മ​ന്ത്രിതല നിരീക്ഷക സമിതിയുടെ അധ്യക്ഷ പദവി സൗദിക്ക്​

ജിദ്ദ: എണ്ണ ഉൽപാദന നിയന്ത്രണവുമായി ബന്ധപ്പെട്ട്​ രൂപവത്​കരിച്ച ഒപെക്​, നോൺ ഒപെക്​ സംയുക്​ത മന്ത്രിതല സമിതിയുടെ അധ്യക്ഷ പദവി കുവൈത്ത്​ സൗദിക്ക്​ കൈമാറി. സൗദി ഉൗർജ മന്ത്രി ഖാലിദ്​ അൽ ഫാലിഹ്​ ഇനി മന്ത്രിതല സമിതിയെ നയിക്കും. 2017 ഡിസംബർ 31 വരെ കുവൈത്ത്​ എണ്ണ മന്ത്രി അധ്യക്ഷത വഹിക്കുമെന്നായിരുന്നു ധാരണ. അടുത്ത ഉൗഴം സൗദിയുടേതാണ്​. ​കുവൈത്ത്​ എണ്ണമന്ത്രിയായിരുന്ന ഇസ്സാം അൽ മർസൂഖ്​ ആയിരുന്നു സമിതി രൂപവത്​കരിച്ചത്​ മുതൽ നിരീക്ഷക സമിതിയുടെ തലവൻ. കുവൈത്തിൽ മന്ത്രിസഭ പുനഃസംഘടിപ്പിച്ച​പ്പോൾ അദ്ദേഹത്തിന്​ മന്ത്രിസ്ഥാനം നഷ്​ടമായി. തുടർന്ന്​ പുതിയ എണ്ണ മന്ത്രി ബകീത്​ അൽ റഷീദി സ്ഥാനമേറ്റെടുത്തു.

ജനുവരിയിൽ ഒമാനിൽ ഒപെക്​ - നോൺ ഒപെക്​ രാജ്യങ്ങളുടെ സംയുക്​ത അവലോകന സമിതി യോഗം ചേരുന്നുണ്ട്​. ഉൽപാദനം നിയന്ത്രണം നീക്കുന്നത്​ സംബന്ധിച്ച്​ യോഗത്തിൽ ചർച്ചയുണ്ടാവും. 2018 അവസാനം വരെ ഉൽപാദന നിയന്ത്രണം തുടരാനാണ്​ നിലവിലുള്ള ധാരണ. എന്നാൽ, ജൂണിന്​ മുമ്പ്​ നിയന്ത്രണം നീക്കുന്നതിനെ കുറിച്ച്​​ യോഗം ആലോചിക്കും. പടിപടിയായി നിയന്ത്രണം കുറച്ചുകൊണ്ടുവരുന്നതാണ്​ പരിഗണനയിലുള്ളത്​. മൂന്നുമുതൽ ആറുമാസം വരെ കാലയളവിനുള്ളിൽ ക്രമമായി കുറച്ചുവരുന്നതിനെ കുറിച്ചാണ്​ ആലോചിക്കുന്നത്​. എണ്ണ ഉൽപാദന നിയന്ത്രണം വിവിധ രാജ്യങ്ങളുടെ ബജറ്റിൽ കമ്മിയുണ്ടാക്കുന്നതിനാലാണ്​ തീരുമാനം പുനഃപരിശോധിക്കുന്നത്​. 

Tags:    
News Summary - opec-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.