ഹരീഖിൽ ഓറഞ്ച് വിളവെടുപ്പ് ഉത്സവത്തിന് തുടക്കം

റിയാദ്: ഓറഞ്ച്​ വിളവെടുപ്പ് ഉത്സവത്തിന് ഹരീഖിൽ തുടക്കമായി. സൗദി തലസ്ഥാന നഗരമായ റിയാദിൽ നിന്ന്​ 200 കിലോമീറ്റർ അകലെയുള്ള ചെറിയ പട്ടണമായ ഹരീഖിലെ ഒാറഞ്ചുമേള രാജ്യത്താകെ പ്രശസ്​തമാണ്​. കിലോമീറ്ററുകളുടെ വിസ്​തൃതിയിൽ കിടക്കുന്ന ഓറഞ്ചു തോട്ടങ്ങളിൽ നിന്ന് വിളവെടുപ്പ് നടത്തുന്നത് ഉത്സവ പ്രതീതിയിൽ ആഘോഷിക്കുകയാണ് സ്വദേശികളും വിദേശികളും. ഈ ഓറഞ്ചു തോട്ടങ്ങളിലേക്ക് വിളവെടുപ്പ് കാലത്ത് സന്ദർശനം നടത്തുന്നത് സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ ആഘോഷമാണ്.

വളരെ അകലെ നിന്നു പോലും ഈ സമയത്തു വിളവെടുപ്പ് കാണാൻ ആയിരങ്ങൾ എത്താറുണ്ട്. എല്ലാവർഷവും ഡിസംബർ, ജനുവരി മാസങ്ങളിലായി 10 ദിവസങ്ങളിലാണ് വിളവെടുപ്പ്. തൊഴിലാളികളോടൊപ്പം മുതലാളിമാരും കുടുംബവും വിളവെടുപ്പിന് ഇറങ്ങി ഇതൊരു ഉത്സവമാക്കുകയാണ് പതിവ്. സന്ദർഷകർക്കും ഈ വിളവെടുപ്പിൽ പങ്കുചേരാം എന്നതും കൂടുതൽ സന്ദർശകരെ ഇവിടേക്ക് ആകർഷിക്കുന്നുണ്ട്. മൂപ്പെത്തി പഴുത്ത ഓറഞ്ചുകൾ​ മരങ്ങളിൽ നിന്ന് തന്നെ പറിച്ചെടുത്ത്​ കുറഞ്ഞ വിലനൽകി സ്വന്തമാക്കാം എന്നതും കൂടുതൽ ആളുകളെ ഇങ്ങോട്ട് ആകർഷിക്കുന്നു.

നിരവധി പ്രവാസി കുടുംബങ്ങൾ എത്തുന്നുണ്ട് ഈ വിളവെടുപ്പ് ആഘോഷത്തിൽ പങ്കുചേരാൻ. കഴിഞ്ഞ അഞ്ചു വർഷമായി വിളവെടുപ്പ് വലിയ ആഘോഷമാക്കി നടത്തുകയാണ് ഹരീഖ് മുനിസിപ്പാലിറ്റി. ഹരീഖി​െൻറ വിവിധ ഭാഗങ്ങളിൽ കൃഷി ചെയ്യുന്ന വിവിധ ഇനത്തിൽപെട്ട ഓറഞ്ചുകൾ ഇവിടെയുള്ള വിപണന കേന്ദ്രത്തിൽ എത്തിക്കുകയും കച്ചവടക്കാർക്ക് നൽകുകയുമാണ് രീതി. സന്ദർശകരെ കൂടാതെ സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കച്ചവടക്കാരും ഇവിടെ എത്തുന്നുണ്ട്. ഈ ഫെസ്​റ്റിവൽ സമയത്ത്​ വലിയ വാഹനങ്ങളിൽ ദൂരെനിന്നു കുടുംബങ്ങളെ സന്ദർശനത്തിനായി കൊണ്ടുവരുന്ന കൂട്ടയ്മകളുടെ ടൂർ പാക്കേജ് ടീമുകളും സജീവമാണ്.

Tags:    
News Summary - Orange Harvest Festival begins in Harikh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.