ബുറൈദ: കോവിഡ് ബാധിതർക്ക് ആശ്വാസവുമായി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്ലാസ്മ രക്തദാന ദേശീയ കാമ്പയിെൻറ ഭാഗമായി അൽറാസ് ഘടകം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.അൽറാസ് ജനറൽ ആശുപത്രിയുമായി സഹകരിച്ച് നടത്തിയ ക്യാമ്പിൽ ഫോറം പ്രവർത്തകർ അടക്കം നിരവധി ആളുകൾ രക്തദാനം ചെയ്തു. കോവിഡ് പശ്ചാത്തലത്തിൽ രക്തദാതാക്കളുടെ ലഭ്യത കുറയുകയും രക്തശേഖരണം അനിവാര്യവുമായ സാഹചര്യത്തിലാണ് രോഗികൾക്കും ആരോഗ്യ വകുപ്പിനും ആശ്വാസമായി ഫോറം രക്തദാന ദേശീയ കാമ്പയിൻ സംഘടിപ്പിക്കുന്നത്.ഫോറം അൽറാസ് ഘടകം ഭാരവാഹികളായ ഫിറോസ് എടവണ്ണ, അയ്യൂബ് പാണായി, സാലിഹ് കുംബള, ഷംനാദ് പോത്തൻകോട് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.