ദമ്മാം: ഐ.എം.സി.സി കിഴക്കൻ പ്രവിശ്യ കമ്മിറ്റി 'കേരള ബജറ്റ്- ഇടതു ബദൽ' എന്ന വിഷയത്തിൽ ഓൺലൈൻ വെബിനാർ സംഘടിപ്പിച്ചു. നിപ വൈറസ്, രണ്ടു പ്രളയങ്ങൾ, കോവിഡ് മഹാമാരി തുടങ്ങി ദുരന്തങ്ങൾക്കിടയിലും ഏറെ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കിയിട്ടുണ്ടെന്നും അതിനാൽ ഇടതുപക്ഷ സർക്കാർ ഭരണം തുടരുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ ഐ.എം.സി.സി ജി.സി.സി കൺവീനർ സത്താർ കുന്നിൽ അഭിപ്രായപ്പെട്ടു. പ്രവാസി പെൻഷൻ ഉയർത്തിയതും കൂടുതൽ പ്രവാസികൾക്ക് ഗുണകരമായ പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ചതും ഈ സർക്കാർ തുടരേണ്ടതിെൻറ ആവശ്യകതയിലേക്കാണ് വിരൽചൂണ്ടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഐ.എം.സി.സി കിഴക്കൻ പ്രവിശ്യ പ്രസിഡൻറ് റാഷിദ് കോട്ടപ്പുറം അധ്യക്ഷത വഹിച്ചു. ലോക കേരളസഭ അംഗം ആൽബിൻ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. കിഴക്കൻ പ്രവിശ്യകമ്മിറ്റി നവോദയ പ്രസിഡൻറ് പവനൻ മൂലക്കൽ, നവയുഗം പ്രസിഡൻറ് ബെൻസി മോഹൻ, ഐ.എം.സി.സി സൗദി നാഷനൽ ജനറൽ സെക്രട്ടറി ഹനീഫ് അറബി തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഒ.സി. നവാഫ് സ്വാഗതവും സൗദി ഓർഗനൈസിങ് സെക്രട്ടറി മുഫീദ് കൂരിയാടൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.