ജിദ്ദ: ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ സെൻട്രൽ കമ്മിറ്റി ടേബ്ൾ ടോക്ക് സംഘടിപ്പിച്ചു. സാംസ്കാരിക വൈവിധ്യങ്ങളുടെ വിളനിലമായ ഇന്ത്യ അതിെൻറ എല്ലാവിധ തനിമയോടെയും നിലനിന്ന് കാണാനാണ് ഓരോ ഇന്ത്യക്കാരനും ആഗ്രഹിക്കുന്നതെന്ന് ടേബ്ൾ ടോക്കിൽ സംബന്ധിച്ചവർ അഭിപ്രായപ്പെട്ടു.
നൂറുക്കണക്കിന് ഭാഷകളുടെയും നാനാജാതി മതങ്ങളുടെയും സങ്കേതമാണ് ഇന്ത്യ മഹാരാജ്യം. ലോകത്തിനുതന്നെ പലരംഗത്തും മാതൃകയായ ഇന്ത്യയുടെ പൈതൃകം നിലനിൽക്കുകയും വൈവിധ്യത്തിലധിഷ്ഠിതമായി വർണ, വർഗ വ്യത്യാസമില്ലാതെ അനുഭവിക്കുമ്പോഴാണ് പൂർവ പിതാക്കന്മാർ അടിത്തറ പാകിയ ഇന്ത്യയെ ഭാവിതലമുറക്കും കാണാനാവൂ എന്നും ടേബ്ൾ ടോക്ക് വിലയിരുത്തി. അൽ വുറൂദ് ഇൻറർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. പീറ്റർ റൊണാൾഡ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ഇ.എം. അബ്ദുല്ല അധ്യക്ഷത വഹിച്ചു.
അബ്ദുൽ ഗനി മലപ്പുറം വിഷയാവതരണവും റിപ്പബ്ലിക് ദിനസന്ദേശവും നൽകി. ഡോ. അഹമ്മദ് ആലുങ്ങൽ, മുകറം ഖാൻ, മുഹമ്മദ് ദാരീഖ് (യു.പി), സലിം പർവേസ് (ബിഹാർ), ശൈഖ് മൂസ, അഷ്റഫ് മൊറയൂർ തുടങ്ങിയവർ സംസാരിച്ചു. ആലിക്കോയ ചാലിയം സ്വാഗതവും മുജാഹിദ് ബാഷ ബാംഗ്ലൂർ നന്ദിയും പറഞ്ഞു. നാസർ ഖാൻ നാഗർകോവിൽ, ഹംസ ഉമർ, ഫൈസൽ മമ്പാട്, റൗഫ് ജോക്കട്ടെ, ബീരാൻ കുട്ടി കോയിസ്സൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.