ജുബൈൽ: പഞ്ചാബ് ഗുർദാസ്പുർ സ്വദേശി ഘോര സിങ്ങിന്റെ (42) അവയവങ്ങളാണ് ദാനം ചെയ്തത്. മസ്തിഷ്കാഘാതം സംഭവിച്ചതിനെ തുടർന്ന് മുവാസാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രക്തസ്രാവം നിലക്കാത്തതിനാൽ ശസ്ത്രക്രിയക്ക് വിധേയനായതിനു ശേഷം ആരോഗ്യം അൽപം മെച്ചപ്പെട്ടിരുന്നെങ്കിലും പിന്നീട് സ്ഥിതി വഷളാവുകയും മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയുമായിരുന്നു.
മരണം സ്ഥിരീകരിച്ചതിന് പിന്നാലെ ഘോര സിങ്ങിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം തീരുമാനിക്കുകയായിരുന്നു. ജുബൈലിലെ ഒരു കമ്പനിയിൽ ലോഡിങ് തൊഴിലാളിയായിരുന്നു ഘോര സിങ്. ഔദ്യോഗിക നടപടികൾ പൂർത്തിയാക്കാൻ പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ രംഗത്തുണ്ടായിരുന്നു. പിതാവ്: സൂർത്ത സിങ്, മാതാവ്: മായാ കൗർ, ഭാര്യ: കുൽദീപ് കൗർ, മകൻ: നവ്ജ്യോത് സിങ്, മകൾ: ഷഗൻദീപ് കൗർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.