സൗദിയിൽ ഉച്ച സമയത്ത്​ പുറം ജോലിക്ക്​ വിലക്ക്​

 റിയാദ്​: വേനൽ കടുത്തതോടെ ഉച്ച വെയിലത്ത് തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിന്​ വിലക്ക്​. ജൂൺ 15 മുതൽ സെപ്​തംബർ 15 വരെയാണ്​ നിയന്ത്രണം.മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയവും ഒക്യുപേഷണൽ സേഫ്റ്റി ആൻഡ്​ ഹെൽത്ത് ദേശീയ കൗൺസിലുമാണ്​ ഇത്​ നടപ്പാക്കുന്നത്​. സ്വകാര്യ മേഖലയിലെ എല്ലാ സ്ഥാപനങ്ങൾക്കും നിയമം ബാധകമായിരിക്കുമെന്ന്​ മന്ത്രാലയം വ്യക്തമാക്കി.

തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും കണക്കിലെടുത്താണിത്​. അന്താരാഷ്​ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി​ ആരോഗ്യകരവും സുരക്ഷിതവുമായ തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യുകയും ഇതി​െൻറ ലക്ഷ്യമാണ്​.​ തൊഴിൽ സമയം ക്രമീകരിക്കാനും പുതിയ നിയന്ത്രണം നടപ്പാക്കാനും മന്ത്രാലയം തൊഴിലുടമകളോട് ആവശ്യപ്പെട്ടു. ഈ നിയമം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടിയുണ്ടാവും. ഇത്തരം നിയമ ലംഘനങ്ങൾ മന്ത്രാലയത്തി​െൻറ ഏകീകൃത നമ്പറിൽ (19911) അറിയിക്കണം. മന്ത്രാലയത്തി​െൻറ മൊബൈൽ ആപ്പ്​ വഴിയും റിപ്പോർട്ട് ചെയ്യാം.

Tags:    
News Summary - Outside work is prohibited in Saudi Arabia at noon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.