മദീന: സംസ്ഥാനത്ത് വംശവെറി മൂത്ത ചിലർ വിദ്വേഷ പ്രസംഗങ്ങൾ നടത്തിയിട്ടും വിഷലിപ്തമായ പ്രസിദ്ധീകരണങ്ങൾ പ്രചരിപ്പിച്ചിട്ടും ഒരു നിയമനടപടിയുമെടുക്കാത്ത സർക്കാറും പൊലീസും വർഗീയ കോമരങ്ങൾക്ക് ചൂട്ടുപിടിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം മദീന ബ്ലോക്ക് തെരഞ്ഞെടുപ്പ് കൺവെൻഷൻ കുറ്റപ്പെടുത്തി.
ഭരണപക്ഷവും പ്രതിപക്ഷവും കപടമായ നിലപാടുകളാണ് സമാന വിഷയങ്ങളിൽ കൈക്കൊള്ളുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു. സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് ജനറൽ സെക്രട്ടറി കോയിസ്സൻ ബീരാൻകുട്ടി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. പാലാ ബിഷപ്പിനെ ന്യായീകരിക്കുന്ന കെ.പി.സി.സി പ്രസിഡൻറിെൻറ പ്രസ്താവനയിൽ മുസ്ലിം ലീഗ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സംഘപരിവാര പ്രവർത്തകർ ഉൾപ്പെട്ട കോടികളുടെ കള്ളപ്പണക്കേസിലും അവർ നടത്തുന്ന കലാപാഹ്വാന പ്രവർത്തനങ്ങളിലും കർക്കശമായ നിലപാടെടുക്കുന്നതിൽ ഭരണപക്ഷവും പ്രതിപക്ഷവും അലംഭാവം കാട്ടുന്നത് ഫാഷിസ്റ്റുകളുടെ താണ്ഡവത്തിന് വളമേകുകയാണെന്നും യോഗം അഭിപ്രായപ്പെട്ടു. സോഷ്യൽ ഫോറം മദീന ബ്ലോക്ക് കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞടുത്തു.
അബ്ദുൽ അസീസ് കുന്നുംപുറം (പ്രസി.), റഷീദ് വരവൂർ (സെക്ര.), കബീർ താമരശ്ശേരി (വൈസ് പ്രസി.), അൻവർ ഷാ വളാഞ്ചേരി, യാസിർ തിരൂർ (ജോ. സെക്ര.), ഫൈസൽ താനൂർ, അബ്ദുൽ റസാഖ് നഹ്ദി, അക്ബർ പൊന്നാനി (എക്സി. മെംബർമാർ) എന്നിവരാണ് ഭാരവാഹികൾ. കോയിസൻ ബീരാൻകുട്ടി വരണാധികാരിയായിരുന്നു. യോഗത്തിൽ റഷീദ് വരവൂർ സ്വാഗതവും കബീർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.