ജിദ്ദ: പി.ഡി.പി ചെയര്മാന് അബ്ദുന്നാസിര്‍ മഅ്ദനിക്കെതിരെ പി. ജയരാജന് തന്റെ പുസ്തകത്തിലൂടെ ഉന്നയിച്ച ആരോപണങ്ങള്‍ സംഘപരിവാർ ശക്തികളുടെ കൈയടി നേടാനും, മഅദനിയെ അറിയുന്ന ലക്ഷക്കണക്കിന് മത നിരപേക്ഷ ചിന്താഗതിക്കാരുടെ കാഴ്ചപ്പാടിന് എതിരാണെന്നും പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം (പി.സി.എഫ്) ജിദ്ദ കമ്മിറ്റി അറിയിച്ചു.
ആരോപണം ശുദ്ധ അസംബന്ധവും വസ്തുതകള്‍ക്ക് നിരക്കാത്തതുമാണ്. പി.ഡി.പിയുടെ തുടക്ക കാലത്ത് കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് പാർട്ടി നേതാവുമായിരുന്ന ഇ.എം.എസ് മഅ്ദനിയെ മഹത്മാഗാന്ധിയോട് ഉപമിച്ച ചരിത്രവും, കേരളത്തിൽ സാമ്രാജ്യത്വ ഫാഷിസ്റ്റ് ശക്തികൾക്കെതിരെ ഇടതു മുന്നണിയോടൊപ്പം അതിശക്തമായി നിലകൊണ്ട മഅ്ദനിയെയും പി.ഡി.പി യെയും ജയരാജൻ സൗകര്യപൂർവ്വം മറന്നുകൊണ്ട് ഇപ്പോൾ നടത്തിയ പരാമർശങ്ങൾ കമ്യൂണിസ്റ്റ് പാർട്ടിക്ക് വന്നുചേർന്ന രാഷ്ട്രീയനയ അപചയത്തെയാണ് കാണിക്കുന്നത്.
ന്യൂനപക്ഷ, മർദിത, മതേതര ജനത ഇതല്ല ജയരാജനിൽനിന്ന് ആഗ്രഹിക്കുന്നത്. ഇത്തരം പ്രസ്താവനകൾ കമ്യൂണിസ്റ്റ് പാർട്ടിയിൽ മതന്യൂനപക്ഷ വിഭാഗം വെച്ച് പുലർത്തുന്ന വിശ്വാസ്യതയെ ചോദ്യം ചെയ്യുവാനോ ഉപകരിക്കൂ എന്നത് ജയരാജൻ മനസ്സിലാക്കണമെന്നും പി.സി.എഫ് ജിദ്ദ കമ്മിറ്റി പ്രതിഷേധ കുറിപ്പിൽ ചൂണ്ടിക്കാട്ടി.
അഡ്ഹോക്ക് കമ്മിറ്റി ചീഫ് കോഒാര്‍ഡിനേറ്റര്‍ ദീലീപ് താമരക്കുളത്തിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ അബ്ദുള്‍ റഷീദ് ഓയൂര്‍, ബക്കര്‍ സിദ്ദീഖ് നാട്ടുകല്‍, ഹാറൂണ്‍ റഷീദ് പെരുവള്ളൂര്‍, ശിഹാബ് പൊന്മള, ഫൈസല്‍ പൊന്മള, അബ്ദുള്‍ ഖാദര്‍ തിരുനാവായ, അസീസ് ഒതുക്കുങ്ങല്‍, അബൂബക്കര്‍ മങ്കട തുടങ്ങിയവര്‍ സംസാരിച്ചു. കോഓര്‍ഡിനേറ്റര്‍ അബ്ദുൻ റസാഖ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.