റിയാദ്: കേളി കലാ സാംസ്കാരിക വേദി 76-ാമത് പി. കൃഷ്ണപിള്ള അനുസ്മരണം ആചരിച്ചു.15 രക്ഷാധികാരി സമിതികളുടെ നേതൃത്വത്തിൽ റിയാദിലെ 12 ഇടങ്ങളിലായാണ് പരിപാടി സംഘടിപ്പിച്ചത്. ബത്ഹ-സനാഇയ്യ അർബഹീൻ, മർഖബ്-ഒലയ്യ, മലസ്-ബദീഅ, മുസാഹ്മിയ, അൽഖർജ്, ന്യൂ സനാഇയ്യ, സുലൈ, നസിം, അസീസിയ, ഉമ്മുൽ ഹമാം, റോദ, ദവാദ്മി എന്നീ സമിതികളാണ് പരിപാടികൾ സംഘടിപ്പിച്ചത്.
കെ.പി.എം. സാദിഖ്, സുരേഷ് കണ്ണപുരം, സുരേന്ദ്രൻ കൂട്ടായി, സിബ കൂവോട്, ഷമീർ കുന്നുമ്മൽ, പ്രഭാകരൻ കണ്ടോന്താർ, ജോസഫ് ഷാജി, സെബിൻ ഇഖ്ബാൽ, ഫിറോസ് തയ്യിൽ, ചന്ദ്രൻ തെരുവത്ത് എന്നീ കേന്ദ്ര രക്ഷധികാരി സമിതി അംഗങ്ങൾ അനുസ്മരണയോഗങ്ങളിൽ മുഖ്യപ്രഭാഷണം നടത്തി. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത വലിയ ദുരന്തമാണ് വയനാട്ടിലുണ്ടായതെന്നും ഒരു മാസം തികയാറായിട്ടും ദുരിതബാധിതർക്കുവേണ്ടി ഒരു രൂപയുടെ സഹായം പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാർ തയാറായിട്ടില്ലെന്നും പ്രസംഗകർ ചൂണ്ടിക്കാട്ടി.
പ്രധാന മന്ത്രിയുടെ സന്ദർശനം വലിയ തോതിൽ പ്രചാരണായുധമാക്കുക മാത്രമാണ് കേന്ദ്ര സർക്കാർ അനുകൂലികൾ ചെയ്തിട്ടുള്ളത്. ബജറ്റിൽ സംസ്ഥാനങ്ങളോട് കാണിച്ച അവഗണനക്കുപുറമെ ദുരന്ത മുഖത്തും വിവേചനപരമായ തീരുമാനങ്ങളാണ് കേന്ദ്രസർക്കാർ കൈക്കൊള്ളുന്നത്. ദുരിതബാധികർക്കുവേണ്ടത് ഔദാര്യമല്ല, അവരുടെ അവകാശങ്ങളാണെന്നും അത് സാധ്യമാക്കാൻ ജനാധിപത്യ സർക്കാറിന് മാത്രമേ കഴിയുകയുള്ളൂ എന്നും ചടങ്ങിൽ പ്രസംഗകർ കൂട്ടിച്ചേർത്തു.
ലിപിൻ പശുപതി, രാജൻ പള്ളിത്തടം, ഹുസൈൻ മണക്കാട്, താജുദ്ദീൻ, മധു ബാലുശ്ശേരി, കിഷോർ ഇ. നിസാം, അനിരുദ്ധൻ, ഷറഫുദ്ദീൻ, ജോഷി പെരിഞ്ഞനം, മുഹമ്മദ് നൗഫൽ, ഹസ്സൻ പുന്നയൂർ, റഫീഖ് ചാലിയം, സതീഷ് കുമാർ വളവിൽ, വിനയൻ, ജവാദ് പെരിയാട്ട്, സമീർ, ഷാജു പെരുവയൽ, അബ്ദുൽ കരീം, സെൻ ആൻറണി, പ്രിയ വിനോദ്, രാജേഷ്, മോഹനൻ എന്നിവർ വിവിധയിടങ്ങളിലെ പരിപാടികളിൽ അധ്യക്ഷത വഹിക്കുകയും അനുസ്മരണക്കുറിപ്പ് അവതരിപ്പിക്കുകയും ചെയ്തു.
സിംനേഷ്, ഷമീർ പുലാമന്തോൾ, സുകേഷ് കുമാർ, ശ്രീകുമാർ വാസു, ഹാഷിം കുന്നത്തറ, ഷിബു തോമസ്, പി.കെ.സജീവ്, സമദ്, നൗഫൽ സിദ്ദീഖ്, ഉമർ, സുധീർ പോരേടം എന്നിവർ അതാതിടങ്ങളിൽ സ്വാഗതവും മുകുന്ദൻ, ജെറി തോമസ്, രജീഷ് പിണറായി, കൃഷ്ണൻ കുട്ടി, ജയപ്രകാശ്, ഉല്ലാസ്, സി. രാമകൃഷ്ണൻ, അബ്ദുസ്സലാം, അജിത് എന്നിവർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.