ദമ്മാം: വീടിനു സമീപം നിർത്തിയിട്ടിരുന്ന െടായോട്ട ലാൻഡ് ക്രൂയിസർ വണ്ടിയിൽ പലഭാഗങ്ങളിലായി സ്പ്രേ പെയിൻറടിച്ച് സാമൂഹിക വിരുദ്ധരുടെ അക്രമം. ജലവിയയിൽ താമസിക്കുന്ന പാലക്കാട് സ്വദേശിയും ഹാപ്േകാ കമ്പനി മാനേജറുമായ ഗിരിപ്രസാദിനാണ് ഇങ്ങനെയൊരു അക്രമം നേരിടേണ്ടിവന്നത്. രാവിലെ ഒാഫിസിൽ പോകാൻ വാഹനത്തിനടുത്ത് എത്തിയപ്പോഴാണ് വണ്ടിയിൽ മുഴുവൻ പെയിൻറടിച്ച് വൃത്തികേടാക്കിയത് കാണുന്നത്.
ഉടൻ തന്നെ പൊലീസിൽ പരാതി നൽകി. മൂന്നു വർഷത്തിലധികമായി സൗദിയിലുള്ള തനിക്ക് ഇത് ആദ്യ അനുഭവമാെണന്ന് ഗിരിപ്രസാദ് പറഞ്ഞു. 17 കുടുംബങ്ങൾ ഒന്നിച്ചു താമസിക്കുന്ന വില്ല സമുച്ചയത്തിലാണ് ഗിരിയും കുടുംബവും താമസിക്കുന്നത്. എല്ലാവരും സൗഹൃദവും സഹകരണവും പങ്കിടുന്നവരാണ്. അടുത്തുള്ള സ്വദേശി കുടുംബങ്ങളുമായും സൗഹാർദത്തിലാണന്നും ഗിരി പറഞ്ഞു. തൊട്ടടുത്തെങ്ങും സി.സി.ടി.വി ഇല്ലാതിരുന്നതും അന്വേഷണത്തിന് തടസ്സമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.