റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മലയാളി റിയാദിൽ നിര്യാതനായി. പാലക്കാട് പുതുശ്ശേരി സ്വദേശി പൂലാംപാറ വീട്ടിൽ ശൈഖ് ദാവൂദ് (50) ആണ് ശുമൈസി കിങ് സഉൗദ് ആശുപത്രിയിൽ വ്യാഴാഴ്ച പുലർച്ചെ മരിച്ചത്.
റിയാദിലെ ശിഗാല ഫാർമസ്യൂട്ടിക്കൽ സ്റ്റോർ ജീവനക്കാരനാണ്. പത്തു വർഷമായി റിയാദിൽ പ്രവാസിയാണ്. പരേതനായ ഖാദർ മൊയ്തീൻ, റഹ്മത്ത് ഉമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: സുലൈഖ. മക്കൾ: വിദ്യാർഥികളായ മുഹമ്മദ് ഷാദ്, മുഹമ്മദ് ഷാഹിൽ.
ബത്ഹ ന്യൂ സഫാമക്ക പോളിക്ലിനിക്കിലെ വി.എം. അഷ്റഫിെൻറ സഹോദരീ ഭർത്താവാണ്. ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി സാമൂഹികപ്രവർത്തകൻ മൊയ്തീൻകുട്ടി തെന്നല രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.