ദമ്മാം: പാലക്കാട് പ്രവാസി കൂട്ടായ്മ ദമ്മാം സ്നേഹസംഗമം അരങ്ങേറി. സിഹാത് നാരിയ റിസോര്‍ട്ടില്‍ സംഘടിപ്പിച്ച പരിപാടി പ്രസിഡന്റ് റിയാസ് പറളി അധ്യക്ഷതവഹിച്ചു. ദമ്മാം ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് മുജീബ് കളത്തിൽ പരിപാടി ഉദ്ഘാടനം ചെയ്തു. പാലക്കാട് പറളിയില്‍നിന്ന് ദമ്മാമിലെ യങ്സ്റ്റാർ എഫ്.സിക്കുവേണ്ടി കളിക്കാനെത്തിയ കേരള ഫുട്ബാൾ താരം അല്മാസിന് ഉപഹാരം മുജീബ് കളത്തിൽ സമ്മാനിച്ചു.
ഹരിദാസ്, മുഹമ്മദ് ഷെരീഫ്, മുഹമ്മദ് അനസ്, ഷഹീബ് അബൂബക്കര്‍, മണികണ്ഠൻ എടത്തറ, രാധിക, ഷാഹിദ സാദിഖ്, നൂറ ഹുസൈൻ എന്നിവര്‍ സംസാരിച്ചു. ഷഹീൽ ഷംസുദ്ദീൻ, ഹനീഫ ഹൈനസ്, സുധീർ പരുത്തിപുള്ളി, ദിയ റാസി എന്നിവരുടെ ഗാനമേളയും കുട്ടികളുടെ കലാപരിപാടികളും സംഗമത്തിന് മാറ്റുകൂട്ടി.
ഹൈനസ് ഷംസുദ്ദീൻ, ബഷീർ, ശൗക്കത്ത് ആലത്തൂർ, ഷംസുദ്ദീൻ പട്ടാണിതെരുവ്, സുമയ്യ ഷംസുദ്ദീൻ, ഷാജി ഷുഹൈബ്, ഷംസി ഷഫീഖ്, സുനീത, സുമയ്യ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ഹുസൈൻ മൊയ്ദുട്ടി, ശിഹാബ് അൽഹൂർ, ഷൗക്കത്ത് അൽഹൂർ, സ്വലാഹ് ഷംസുദ്ദീൻ, തമീം സാദിഖ്, അബ്ദുറഹ്മാൻ, സൈനുൽ ആബിദീൻ, അസ്ക്കർ അലി, നൗഫൽ അൽഹൂർ, അബ്ദുസ്സലാം കിഴക്കഞ്ചേരി എന്നിവർ നേതൃത്വം നൽകി. ഫിദ റിയാസ്, അഫ്നിദ ഷംസുദ്ദീൻ എന്നിവർ അവതാരകരായിരുന്നു. പാലക്കാട് പ്രവാസി കൂട്ടായ്മ വൈസ് പ്രസിഡൻറ് അൻഷാദ് അസീസ് സ്വാഗതവും ട്രഷറർ അൻവർ സാദിഖ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.