റിയാദ്: മലയാളി റിയാദിലെ ആശുപത്രിയിൽ കുഴഞ്ഞു വീണു മരിച്ചു. പാലക്കാട് കുന്നത്തുമേട് സ്വദേശി അനിലൻ (51) ആണ് ബത്ഹയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിയതായിരുന്നു.
15 വർഷമായി സൗദിയിലുള്ള അനിലൻ രണ്ടു വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയത്. പിതാവ്: സുരേന്ദ്രനാഥൻ. മാതാവ്: ശാരദ മണി. ഭാര്യ: സുമതി. മക്കൾ: ആരതി, ഗോപിക.
മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾക്ക് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദിഖ് തൂവൂർ, കൺവീനർമാരായ ഫിറോസ് ഖാൻ കൊട്ടിയം, മജീദ് ചക്കി പറമ്പിൽ, ദഖ്‌വാൻ, അനിലെൻറ സഹോദരി പുത്രൻ അർജിത് എന്നിവർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.