ജിദ്ദ: ഫലസ്തീൻ പ്രശ്നം അടിസ്ഥാന അറബ് പ്രശ്നമാണെന്നും രാജ്യസ്ഥാപകൻ അബ്ദുൽ അസീസ് രാജാവിെൻറ കാലം മുതൽ പരിഹാരശ്രമങ്ങൾക്ക് മുന്നിട്ടിറങ്ങാൻ മടിച്ചിട്ടില്ലെന്നും സൗദി മന്ത്രിസഭ വ്യക്തമാക്കി. സൽമാൻ രാജാവിെൻറ അധ്യക്ഷയിൽ ചൊവ്വാഴ്ച രാത്രി ചേർന്ന വെർച്വൽ മന്ത്രിസഭ യോഗത്തിലാണ് ഫലസ്തീൻ വിഷയത്തിലെ സൗദി നിലപാട് ആവർത്തിച്ചത്. രാജ്യത്തിെൻറ വിദേശനയത്തിൽ ഒന്നാമത്തെ വിഷയം എന്നും ഫലസ്തീനാണ്. മേഖലയുടെ സമാധാനത്തിനു വേണ്ടിയുള്ള പദ്ധതികളെ പിന്തുണക്കാൻ സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണ്. 2002ലെ അറബ് സമാധാന സംരംഭം മുറുകെ പിടിക്കണമെന്നും അന്താരാഷ്ട്ര പ്രമേയങ്ങൾക്കും നിയമങ്ങൾക്കും അനുസൃതമായി ഫലസ്തീൻ പ്രശ്നത്തിനു പരിഹാരം കാണണമെന്നുമാണ് ആഗ്രഹിക്കുന്നത്.
ഫലസ്തീൻ പ്രദേശങ്ങളിൽ ജനവാസകേന്ദ്രങ്ങൾ നിർമിക്കുന്നത് ഇസ്രായേൽ അവസാനിപ്പിക്കണമെന്ന് ഫലസ്തീൻ ജനതക്കായുള്ള അന്താരാഷ്ട്ര െഎക്യദാർഢ്യ ദിനത്തിൽ സൗദി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രായേൽ കടന്നുകയറ്റം അന്താരാഷ്ട്ര നിയമത്തിെൻറ കടുത്ത ലംഘനവും ശാശ്വതവും സമഗ്രവുമായ സമാധാനത്തിനുള്ള ശ്രമങ്ങളെ തടസ്സപ്പെടുത്തുന്നതുമാണ്. ലബനാനിൽ സമഗ്രമായ രാഷ്ട്രീയ സാമ്പത്തിക പരിഷ്കരണം നടപ്പാക്കേണ്ടതുണ്ട്. ലബനാനിലും മധ്യപൗരസ്ത്യ മേഖലയിലും അസ്ഥിരതയും നാശവും സൃഷ്ടിക്കാൻ ശ്രമിക്കുന്ന പ്രാദേശിക പാർട്ടികളുടെ ബാഹ്യസ്വാധീനം അവസാനിപ്പിക്കണം. അതിെൻറ ആവശ്യകത ലബനാന് പിന്തുണ നൽകാൻ ചേർന്ന പാരിസ് സമ്മേളനത്തിൽ സൗദി അറേബ്യ വ്യക്തമാക്കിയിരുന്നെന്നും മന്ത്രിസഭ ചൂണ്ടിക്കാട്ടി. ഇറാനിയൻ പിന്തുണയോടെ യമനിലെ ഹൂതികൾ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് സൗദിയിലെ സിവിലിയന്മാരുടെ ജീവനും സ്വത്തിനും നേരെ തുടർച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ മന്ത്രിസഭായോഗം ശക്തമായി അപലപിച്ചു.
അറബ്, പ്രാദേശിക, അന്തർദേശീയ തലങ്ങളിലെ സംഭവവികാസങ്ങളും മന്ത്രിസഭ അവലോകനം ചെയ്തു. കോവിഡും വാക്സിൻ ഉൽപാദനത്തിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും യോഗം വിലയിരുത്തി. കോവിഡ് വാക്സിൻ എല്ലാ രാജ്യങ്ങളിലേക്കും എത്തുമെന്ന് ഉറപ്പുവരുത്തേണ്ടതും ന്യായമായതും താങ്ങാനാവുന്നതുമായ രീതിയിൽ നൽകാൻ വേണ്ട നടപടികൾ സ്വീകരിക്കേണ്ടതിെൻറയും ഭാവിയിൽ പകർച്ചവ്യാധികൾക്കെതിെര മികച്ച തയാറെടുപ്പുകൾ നടത്തേണ്ടതിെൻറയും ആവശ്യകതയും പ്രധാന്യവും െഎക്യരാഷ്ട്ര സമിതിയുടെ 31ാം സെഷനിൽ ഉൗന്നിപറഞ്ഞതും മന്ത്രിസഭ ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.