മ​ക്ക ഹ​റ​മി​ൽ ഇ​മാം ശൈ​ഖ്​

ഉ​സാ​മ ഖ​യ്യാ​ത്ത് ജു​മു​അ

ഖു​തു​ബ നി​ർ​വ​ഹി​ക്കു​ന്നു

ഫ​ല​സ്​​തീ​ൻ; ജു​മു​അ ഖു​തു​ബ​യി​ൽ മ​ക്ക ഇ​മാ​മി​ന്റെ ക​ണ്​​ഠ​മി​ട​റി

മ​ക്ക: ജു​മു​അ പ്ര​സം​ഗ​ത്തി​നി​ടെ ഫ​ല​സ്​​തീ​ൻ ജ​ന​ത​ക്ക്​ വേ​ണ്ടി പ്രാ​ർ​ഥി​ക്ക​വെ മ​ക്ക ഹ​റം ഇ​മാ​മി​ന്റെ ക​ണ്​​ഠ​മി​ട​റി. ഫ​ല​സ്​​തീ​ൻ ജ​ന​ത​യു​ടെ​ വി​ജ​യ​ത്തി​നും അ​ൽ​അ​ഖ്‌​സ​യു​ടെ മോ​ച​ന​ത്തി​നും വേ​ണ്ടി പ്രാ​ർ​ഥ​ന ഉ​രു​വി​ട​വേ​യാ​ണ്​ ഇ​മാം ശൈ​ഖ്​ ഉ​സാ​മ ഖ​യ്യാ​ത്ത് ഗ​ദ്​​ഗ​ദ​ക​ണ്​​ഠ​നാ​യ​ത്. ​ഫ​ല​സ്​​തീ​ൻ ജ​ന​ത​​ക്ക്​ വി​ജ​യ​മു​ണ്ടാ​കാ​നും അ​ൽ​അ​ഖ്‌​സ പ​ള്ളി​യു​ടെ മോ​ച​ന​ത്തി​നും വേ​ണ്ടി ക​ണ്ണീ​രോ​ടെ​യാ​ണ്​ ദൈ​വ​ത്തോ​ട് പ്രാ​ർ​ഥി​ച്ച​ത്. ദൈ​വ​മേ, അ​ൽ​അ​ഖ്സ പ​ള്ളി​യെ മോ​ചി​പ്പി​ക്കേ​ണ​മേ, ഫ​ല​സ്തീ​നി​ലെ ഞ​ങ്ങ​ളു​ടെ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് വി​ജ​യം ന​ൽ​കേ​ണ​മേ, നീ ​അ​വ​ർ​ക്ക്​ സ​ഹാ​യി​യും പി​ന്തു​ണ​യു​മാ​യി അ​വ​രോ​ടൊ​പ്പം ഉ​ണ്ടാ​യി​രി​ക്ക​ണ​മേ എ​ന്നാ​യി​രു​ന്നു പ്രാ​ർ​ഥ​ന.

Tags:    
News Summary - Palestine; Narrated by the Imam of Makkah in the Jumu'ah Qutuba

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.