ജിദ്ദ: ഇസ്രായേൽ അധിനിവേശ ആക്രമണങ്ങൾക്കെതിരെ പൊരുതുന്ന ഫലസ്തീൻജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രവാസി വെൽഫെയർ സഫ യൂനിറ്റ് ഐക്യദാർഢ്യ സംഗമം നടത്തി. പ്രവാസി വെൽഫെയർ പ്രോവിൻസ് സെക്രട്ടറി യൂസുഫ് പരപ്പൻ ഐക്യദാർഢ്യ പ്രഭാഷണം നടത്തി. അമേരിക്കയും ബ്രിട്ടനും ഉൾപ്പെടുന്ന പാശ്ചാത്യ ശക്തികൾ വിഷയത്തിൽ പുലർത്തുന്ന ഇസ്രായേൽ പക്ഷപാതിത്വവും ഇന്ത്യയുടെ പ്രഖ്യാപിത നയത്തിൽനിന്നുള്ള പിന്നോട്ടുപോക്കിനെയും അദ്ദേഹം വിമർശിച്ചു. യൂനിറ്റ് സെക്രട്ടറി ഹഫീദ് മിസ്ഖഹ് അധ്യക്ഷത വഹിച്ചു. ദാവൂദ് രാമപുരം, സാബിഖ് കൂട്ടിലങ്ങാടി, അൻസാരി കോട്ടക്കൽ, ഉസ്മാൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.