ജുബൈലിൽ സ്റ്റാർട്ടിങ്ങിൽ നിർത്തിയിരുന്ന മലയാളിയുടെ കാർ മോഷണം പോയി

ജുബൈൽ : റോഡരുകിൽ സ്റ്റാർട്ടിങ്ങിൽ നിർത്തിയിരുന്ന കാർ മോഷണം പോയി. ജുബൈലിൽ ജോലി ചെയ്യുന്ന ഹരിപ്പാട് സ്വദേശി നിസാം അബ്ദുൽ മജീദിന്റെ 2017 മോഡൽ കാംരി കാർ ആണ് കവർച്ചക്കിരയായത്. ചൊവ്വാഴ്ച ഉച്ചക്ക് ആയിരുന്നു സംഭവം.

ജുബൈൽ ജിദ്ദ സ്ട്രീറ്റിൽ കെ.എഫ്.സി ക്കു സമീപം വാട്ടർ ടാങ്കിനു മുൻവശത്തുള്ള റോഡിൽ നിർത്തിയിട്ട ശേഷം തൊട്ടടുത്ത കടയിൽ കയറി തിരിച്ചു വരുമ്പോഴേക്കും കാറുമായി മോഷ്ടാവ് കടന്നുകളയുകയായിരുന്നു. സാധനം വാങ്ങിയതിന്റെ ബില്ല് മറന്നത് എടുക്കാനായി തിരികെ കടയിലേക്ക് കയറി മൂന്ന് മിനിറ്റിനുള്ളിലാണ് സംഭവം.

സമീപത്തെ സ്ഥാപനത്തിൽ നിന്നും ലഭിച്ച വീഡിയോ ഫൂട്ടേജ് സഹിതം നിസാം പൊലീസിൽ പരാതി നൽകി. മാസ്ക് വെച്ച ഒരാൾ കാറിനെ സമീപിക്കുന്നതും ചുറ്റുപാടും നിരീക്ഷിച്ച ശേഷം വാഹനത്തിൽ കയറി ഓടിച്ചു പോകുന്നതുമാണ് വീഡിയോയിൽ ഉള്ളത്. ഇ.എ.ഡി 5440 നമ്പർ വെള്ള കാംരി കാർ കണ്ടുകിട്ടുന്നവർ 0568031855 എന്ന നമ്പറിൽ അറിയിക്കണമെന്ന് നിസാം അബ്ദുൽ മജീദ് അറിയിച്ചു.

എല്ലായ് പ്പോഴും ആൾ തിരക്കും വാഹനങ്ങളും ഉള്ള റോഡിലാണ് മോഷണം അരങ്ങേറിയത്. യാത്രക്കാരെ ഇരുത്തിയും അല്ലാതെയും വാഹനങ്ങൾ സ്റ്റാർട്ടിങ്ങിൽ നിർത്തി പുറത്തു പോകരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Tags:    
News Summary - parked car in road side was stolen in Jubail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.