സിത്തീൻ പാലത്തിനടിയിലെ പാർക്കിങ്​ ഏരിയ  ജിദ്ദ ​മേയർ ഉദ്​ഘാടനം ചെയ്​തു

ജിദ്ദ: സിത്തീൻ പാലത്തിനടിയിലെ പാർക്കിങ്​ ഏരിയ  ജിദ്ദ ​മേയർ ഡോ. ഹാനീ അബൂറാസ്​ ഉദ്​ഘാടനം ചെയ്​തു.  627  വാഹനങ്ങൾക്ക്​ പാർക്ക്​ ചെയ്യാനുള്ള സൗകര്യമാണ്​ ഒരുക്കിയിട്ടുള്ളത്​.  

കിങ്​ ഫഹദ്​ റോഡിൽ ​(സിത്തീൻ) മക്ക റോഡിനും മത്വാർ റോഡിനുമിടയിൽ​ 1.3 കിലോമീറ്റർ നീളത്തിലാണ്​ ഇ​ത്രയും പാർക്കിങ്​ ഏരിയ സജ്ജമാക്കിയത്​്​​. മുനിസിപ്പാലിറ്റിക്ക് ​കീഴിലെ ജിദ്ദ വികസന കമ്പനിയാണ്​ പദ്ധതി നടപ്പിലാക്കുന്നത്​.

നേരത്തെ  ജിദ്ദ ഹിസ്​റ്റോറിക്കൽ മേഖല, സൂഖ്​ ജനൂബിയ മേഖല, ഹയ്യ്​ ഹിന്ദാവിയ, ഹയ്യ്​ ബാഗ്​ദാനിയ, ശർഖിയ, ശാരിഅ്​ ഫലസ്​തീൻ എന്നിവിടങ്ങളിൽ​ 5000 ത്തോളം പാർക്കിങ്​ സ്​ഥലങ്ങൾ ഒരുക്കിയിട്ടുണ്ട്​.  കൂടുതൽ പാക്കിങ്​ സൗകര്യം ഒരുക്കുന്നതിനുള്ള ജോലികൾ വിവിധ ഭാഗങ്ങളിൽ പുരോഗമിക്കുകയാണ്​.

Tags:    
News Summary - parking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.