വിമാനത്തിൽ പാസ്‌പ്പോർട്ട് നഷ്‌ടപ്പെട്ട കോഴിക്കോട് സ്വദേശി റിയാദ് വിമാനത്താവളത്തിൽ കുടുങ്ങികിടക്കുന്നു

റിയാദ്: വെള്ളിയാഴ്ച രാവിലെ 9.10 ന് കോഴിക്കോട് നിന്നും റിയാദിലേക്കുള്ള ഫ്‌ളൈനാസ് വിമാനത്തിൽ യാത്ര ചെയ്ത യാത്രക്കാരന്റെ പാസ്പോർട്ട് നഷ്ടപ്പെട്ടതായി പരാതി. XY 328 നമ്പർ ഫ്‌ളൈനാസ് വിമാനത്തിൽ സീറ്റ് നമ്പർ A27 ൽ ഇരുന്ന് യാത്ര ചെയ്ത കോഴിക്കോട് കാരന്തൂർ സ്വദേശി മുഹമ്മദ് ചാലിൽ എന്ന വ്യക്തിയുടെ പാസ്പോർട്ടാണ് നഷ്ടപ്പെട്ടത്.

രാവിലെ 11.45 ന് റിയാദിൽ വിമാനമിറങ്ങി എമിഗ്രേഷൻ കൗണ്ടറിലെത്തിയപ്പോഴാണ് പാസ്പോർട്ട് നഷ്ടപ്പെട്ടതായി ഇദ്ദേഹം ശ്രദ്ധിച്ചത്. വിമാനത്തിൽ വെച്ച് താൻ പാസ്പോർട്ട് ഇരിപ്പിടത്തിന് മുകളിലുള്ള തന്റെ ബാഗിൽ വെച്ചിരുന്നതായാണ് ഇദ്ദേഹം പറയുന്നത്. എന്നാൽ ഇങ്ങിനെ വെച്ച സമയത്ത് ബാഗ് മാറിപ്പോവുകയും മറ്റാരുടെയോ ബാഗിൽ പാസ്പോർട്ട് വെച്ചോ എന്നാണ് ഇദ്ദേഹം സംശയിക്കുന്നത്.

പാസ്പോർട്ട് നഷ്ടപ്പെട്ടതിനാൽ ഇദ്ദേഹത്തിന് വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങാൻ സാധിച്ചിട്ടില്ല. ഇദ്ദേഹത്തിന്റെ സ്പോൺസർ വിഷയം അധികൃതരുമായി സംസാരിച്ചെങ്കിലും പാസ്സ്‌പോർട്ട് ഇല്ലാതെ വിമാനത്താവളത്തിൽ നിന്നും പുറത്തിറങ്ങുക സാധ്യമല്ലെന്നാണ് അധികൃതർ അറിയിച്ചത്.

ഈ വിമാനത്തിൽ യാത്ര ചെയ്തിരുന്നവർ തങ്ങളുടെ ഹാൻഡ് ബാഗുകൾ പരിശോധിച്ച് ഇദ്ദേഹത്തിന്റെ പാസ്പോർട്ട് അതിലെങ്ങാനും പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാൻ തയ്യാറാകണം. പാസ്പോർട്ട് കണ്ടെത്തിയാൽ സിദ്ദീഖ് തുവ്വൂർ 0508517210, യൂസുഫ് പെരിന്തൽമണ്ണ 0531536593 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.