ജിദ്ദ കോൺസുലേറ്റിന് കീഴിലെ നാല് പാസ്പോർട്ട് സേവാ കേന്ദ്രങ്ങൾ ജൂൺ മുതൽ തുറക്കും 

ജിദ്ദ: സൗദി അറേബ്യയിൽ കർഫ്യു നിയന്ത്രണങ്ങളിൽ ഇളവ് വന്നതിനാൽ ഇന്ത്യൻ കോൺസുലേറ്റിനു കീഴിൽ പ്രവർത്തിക്കുന്ന നാല് വി.എഫ്.എസ് ഗ്ലോബൽ പാസ്പോർട്ട് സേവാകേന്ദ്രങ്ങൾ തുറന്നുപ്രവർത്തിക്കാൻ തീരുമാനിച്ചതായി കോൺസുലേറ്റ് അറിയിച്ചു. ജിദ്ദയിലെ പ്രധാന കേന്ദ്രമായ ഹായിൽ റോഡിൽ ബാമറൂഫ് പെട്രോൾ സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന സെന്റർ ജൂൺ മൂന്ന് മുതൽ തുറക്കും.

അബഹയിൽ ഖമീസ് മുശൈത്തിലെ കിംഗ് സഊദ് സ്ട്രീറ്റിലും തബൂക്കിൽ അബൂബക്കർ സിദ്ധീഖ് മസ്ജിദിന് സമീപവും യാംബുവിൽ കിംഗ് അബ്ദുൽഅസീസ് സ്ട്രീറ്റിൽ ഹിഗ്ഗി സെന്ററിലും പ്രവർത്തിക്കുന്ന വി.എഫ്.എസ് ഗ്ലോബൽ പാസ്പോർട്ട് സേവാകേന്ദ്രങ്ങൾ ജൂൺ ഏഴ് മുതലും പ്രവർത്തനമാരംഭിക്കും. ശനി മുതൽ വ്യാഴം വരെ രാവിലെ 8.30 മുതൽ വൈകുന്നേരം അഞ്ച് മണി വരെയായിരിക്കും ഓഫീസുകളുടെ പ്രവർത്തനം.

ഇതിനോടകം പാസ്പോർട്ട് കാലാവധി കഴിഞ്ഞവർ, അടുത്ത ദിവസങ്ങളിൽ കാലാവധി അവസാനിക്കാനിരിക്കുന്നവർ, ഇഖാമ പുതുക്കാനോ ഉടനെ യാത്ര ചെയ്യാനോ മറ്റോ വേണ്ടി പാസ്പോർട്ട് പുതുക്കേണ്ടവർ എന്നിവർക്ക് മാത്രമാണ് ഇപ്പോൾ സർവീസുകൾ ലഭ്യമാവുക. തിരക്ക് കുറക്കുന്നതി​​െൻറ ഭാഗമായി നേരത്തെ രജിസ്റ്റർ ചെയ്​ത്​ അപ്പോയിൻമ​െൻറ്​ എടുത്തവർക്കു മാത്രമായിരിക്കും സർവീസുകൾ. ഇതിനായി info.injeddah@vfshelpline.com എന്ന ഇമെയിൽ മുഖേനയോ 920006139 എന്ന ടോൾഫ്രീ നമ്പറിലോ ബന്ധപ്പെടണം.

ഇങ്ങിനെ ബന്ധപ്പെടുമ്പോൾ ലഭിക്കുന്ന സമയം പാലിച്ചായിരിക്കണം അതാത് സെന്ററുകളിൽ എത്തേണ്ടത്. നേരത്തെ അപ്പോയിൻമ​െൻറ്​എടുക്കാത്തവർക്ക് സ​െൻററിൽ പ്രവേശനം ഉണ്ടാകില്ല. അപേക്ഷകന് മാത്രമേ അതാത് സമയത്ത് കേന്ദ്രങ്ങളിൽ പ്രവേശനം ഉണ്ടാവൂ.

അപേക്ഷകൻ മാസ്ക് ധരിക്കൽ നിർബന്ധമാണ്. ശരീര ഊഷ്മാവ്​ പരിശോധിച്ചതിനു ശേഷമേ സെന്ററിൽ പ്രവേശനം അനുവദിക്കൂ. അതിനാൽ ശാരീരിക അസുഖങ്ങൾ ഉള്ളവർ സന്ദർശനം ഒഴിവാക്കണം. ശാരീരിക അകലം പാലിക്കുന്നതടക്കം കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി സൗദി ആരോഗ്യമന്ത്രാലയം നിഷ്കർഷിച്ച മുഴുവന്‍ മാനദണ്ഡങ്ങളും പാലിക്കാൻ സ​െൻററിലെത്തുന്ന അപേക്ഷകർ ബാധ്യസ്ഥരായിരിക്കുമെന്നും ഇതിൽ വീഴ്ച വരുത്തുന്നവർക്ക് സൗദി അധികൃതരിൽ നിന്നും കനത്ത പിഴ ചുമത്തുമെന്നും കോൺസുലേറ്റ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ അറിയിച്ചു.

Tags:    
News Summary - passportseva kendra news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.