ജിദ്ദ: പത്തനംതിട്ട ജില്ല സംഗമം (പി.ജെ.എസ്) നാട്ടിലെ യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടികളും വിവിധ ജീവകാരുണ്യ ധനസഹായ വിതരണവും നടത്തി. പന്തളം ലയൺസ് ക്ലബ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടികൾ പന്തളം മുൻസിപ്പൽ ചെയർപേഴ്സൻ സുശീല സന്തോഷ് ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട യൂനിറ്റ് കൺവീനർ ഷുഹൈബ് പന്തളം അധ്യക്ഷത വഹിച്ചു.
ജിദ്ദ പ്രസിഡന്റ് അലി തേക്ക്തോട് മുഖ്യപ്രഭാഷണം നടത്തി. സംഘടനയുടെ സ്മരണിക ആർട്ടിസ്റ്റ് അജയകുമാർ ചെയർപേഴ്സനു സമ്മാനിച്ചു. പി.ജെ.എസ് നൽകുന്ന വിധവ പെൻഷൻ ചെയർപേഴ്സൻ വിതരണം ചെയ്തു. കോവിഡ് മഹാമാരിയിൽ സൗദി അറേബ്യയിൽ മരിച്ച പത്തനംതിട്ട സ്വദേശി താജുദ്ദീന്റെ കുടുംബത്തിന് ധനസഹായമായ ഒരു ലക്ഷം രൂപ കൈമാറി. ഒരു പതിറ്റാണ്ടിൽ കൂടുതൽ പി.ജെ.എസ്സിൻ്റെ രക്ഷാധികാരിയായി ജിദ്ദയിൽ സേവനം അനുഷ്ഠിച്ച ഷുഹൈബ് പന്തളത്തിനെ പുതിയ രക്ഷാധികാരി ജയൻ നായർ ഉപഹാരം നൽകി ആദരിച്ചു. ജിദ്ദയിലെ കല, സാംസ്കാരിക മേഖലകളിൽ പ്രവർത്തിച്ചിരുന്ന അനിൽ നൂറനാടിനെയും വിദ്യാഭ്യാസ പ്രോത്സാഹനത്തിന് ഡോ. ചിപ്പിയെയും, സീരിയൽ നടനും പ്രവാസിയുമായ സുഭാഷ് പന്തളത്തിനെയും സംഗമത്തിൽ ആദരിച്ചു.
അത്തപ്പൂക്കളവും കായിക മത്സരങ്ങളും ഓണസദ്യയും 'മഹനീയം' ബീറ്റ്സിന്റെ ഗാനമേളയും, സിനിമ മിമിക്സ് കോമഡി കലാകാരന്മാരായ സുഭാഷ് പന്തളം, പ്രിൻസ് കൈപ്പട്ടൂർ, ജയേഷ് പുല്ലാട്, നിഖിൽ മൂളക്കഴകോട്ട, പി.ജെ.എസിലെ കലാകാരന്മാരും വിവിധ പരിപാടികൾ അവതരിപ്പിച്ചു. മുൻ പ്രസിഡന്റുമാരായ മെഹബൂബ് അഹമ്മദ്, ശശാങ്കൻ നായർ, യൂനിറ്റ് ചീഫ് കോഓഡിനേറ്ററും പ്രശസ്ത നാടക സിനിമ പ്രവർത്തകനുമായ പ്രണവം ഉണ്ണികൃഷ്ണനും കലാപ്രവർത്തനങ്ങൾ നിയന്ത്രിച്ചു. സുധിൻ പന്തളം, മിനി വിലാസ്, രഞ്ജിത്ത് മോഹൻ, ഹൈദർ അലി നിരണം, അശോക് കുമാർ മൈലപ്ര എന്നിവർ നേതൃത്വം നൽകി. ശശാങ്കൻ നായർ സ്വാഗതവും ആർട്ടിസ്റ്റ് അജയകുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.