ജിദ്ദ: മക്ക, മദീന ഹറമുകളിലെത്തുന്ന സന്ദർശകർ മാസ്ക് ധരിക്കണമെന്ന് പൊതുസുരക്ഷ വകുപ്പ്. രോഗം പകരാതിരിക്കാനും ആരോഗ്യ സംരക്ഷണത്തിനും മാസ്ക് ഏറ്റവും മികച്ച കവചമാണെന്ന് ‘എക്സ്’ അക്കൗണ്ടിൽ പൊതുസുരക്ഷ വകുപ്പ് വ്യക്തമാക്കി.
മക്കയിലെയും മദീനയിലെയും ഹറമുകളിലും അവയുടെ മുറ്റങ്ങളിലും മാസ്ക് ധരിക്കുന്നത് സ്വയവും മറ്റുള്ളവർക്കും രോഗങ്ങൾ പകരുന്നതിൽനിന്ന് സംരക്ഷിക്കാൻ സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.