ട്രാൻസിറ്റ്​ വിസ​യിൽ സൗദിയിലെത്തിയവരെ വിവിധ വിമാനത്താവളങ്ങളിൽ സ്വീകരിക്കുന്നു

ട്രാൻസിറ്റ്​ വിസ​യിൽ സൗദിയിൽ ആളുകളെത്തിത്തുടങ്ങി

ജിദ്ദ: അടുത്തിടെ സൗദി അറേബ്യ പ്രഖ്യാപിച്ച ട്രാൻസിറ്റ്​ വിസയിൽ ആളുകൾ എത്തിത്തുടങ്ങി. സൗദി എയർലൈൻസ്, ഫ്ലൈനാസ് എന്നീ ദേശീയ വിമാനകമ്പനികളിൽ ടിക്കറ്റെടുക്കുന്ന രാജ്യാന്തര യാത്രക്കാർക്ക് സൗദിയിലെ ഏത്​ വിമാനത്താവളത്തിലുമിറങ്ങി രാജ്യത്ത്​ നാല്​ ദിവസം (96 മണിക്കൂർ) വരെ തങ്ങാൻ അനുവദിക്കുന്ന ട്രാൻസിറ്റ് വിസ സൗജന്യമായി നൽകിതുടങ്ങിയത്​ ജനുവരി 30നാണ്​. ജിദ്ദ, റിയാദ്​, മദീന എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലാണ് ട്രാൻസിറ്റ്​ വിസയിൽ ആദ്യമായി​ ആളുകളെത്തിയത്​.


ട്രാൻസിറ്റ്​ വിസയിലെത്തുന്നവരെ സ്വീകരിക്കാൻ ഉദ്യോഗസ്ഥരടക്കം എല്ലാ സജ്ജീകരണങ്ങളും വിമാനത്താവളങ്ങളിൽ ഒരുക്കിയതായി സൗദി പാസ്​പോർട്ട് ഡയറക്​ടറേറ്റ്​ (ജവാസത്ത്​) വ്യക്തമാക്കി. വിസയുടെ സാധുത 90 ദിവസമാണ്​. നാല്​ ദിവസമാണ്​ താമസ കാലാവധി. നിശ്ചിത സമയത്തിനകം മടങ്ങണമെന്നും മടക്കയാത്ര ബുക്കിങ്​ ഉറപ്പുവരുത്തണമെന്നും ജവാസത്ത്​​ സൂചിപ്പിച്ചു.

ട്രാൻസിറ്റ്​ വിസയിൽ വരുന്നവർക്ക്​ രാജ്യത്തുടനീളം സഞ്ചരിക്കാനും വിവിധ പരിപാടികളിൽ പങ്കെടുക്കാനും ഉംറ നിർവഹിക്കാനും കഴിയും​. ‘നുസ്​ക്’ ആപ്ലിക്കേഷൻ​ വഴിയാണ്​ ഉംറക്ക്​ ബുക്കിങ്​ ചെയ്യേണ്ടത്​. വാഹനങ്ങൾ വാടകക്കെടുത്ത്​ സൗദിയിലൂടനീളം ഡ്രൈവിങ്ങിനും സാധിക്കും. എന്നാൽ​ ഹജ്ജിന്​ മാത്രം അനുമതിയില്ല.

Tags:    
News Summary - People started coming to Saudi on transit visa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.