ജുബൈൽ: കോവിഡ് പടർന്നുപിടിച്ചപ്പോൾ ജുബൈലിലെ പൊതുപ്രവർത്തകരംഗത്ത് സാന്ത്വന പ്രവർത്തനങ്ങളുമായി നിറഞ്ഞുനിന്ന മലയാളികളായ സന്നദ്ധപ്രവർത്തകരെ ജുബൈൽ മലയാളിസമാജം ആദരിച്ചു. എൻ. സനിൽകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് തോമസ് മാത്യു മമ്മൂടൻ അധ്യക്ഷത വഹിച്ചു.
സന്നദ്ധപ്രവർത്തകരായ സലിം ആലപ്പുഴ, ജയൻ തച്ചൻപാറ, അഷ്റഫ് മൂവാറ്റുപുഴ, ഉസ്മാൻ ഒട്ടുമ്മൽ, ബൈജു അഞ്ചൽ, സൈദ് മേത്തർ, സതീഷ് കുമാർ, അജ്മൽ സാബു, ഷഫീക് കണ്ണൂർ, നൗഷാദ് തിരുവനന്തപുരം, എൻ.പി. റിയാസ്, ഷാജുദ്ദീൻ നിലമേൽ, അജയൻ നവോദയ, ശിഹാബ് കിച്ചേരി എന്നിവർ ആദരവ് ഏറ്റുവാങ്ങി. റോബിൻസൺ നാടാർ, എബി ജോൺ, ബെൻസി ആംബ്രോസ്, ഫൈസൽ ചങ്ങനാശ്ശേരി, സൈഫുദ്ദീൻ പൊറ്റശ്ശേരി, ബാബു ജെറൈദ്, ഡോ. സാബു മുഹമ്മദ്, സാബു മേലതിൽ, ഫിറോസ് തമ്പി പുനലൂർ, ലെനീഷ് കണ്ണൂർ, ലക്ഷ്മണൻ, രാജേഷ് അമാസ്കോ, വിനോദ് എന്നിവർ സംസാരിച്ചു. സന ഫൈസൽ, സരിത റോബിൻസൺ, നേജു റിയാസ്, ഷീജ സതീഷ്, അർഫാൻ മുഹമ്മദ്, സലാം ആലപ്പുഴ, അജ്മൽ സാബു, ഡോ. നവ്യ വിനോദ്, സാറാഭായ് എന്നിവർ പെങ്കടുത്തു. അബ്നാൻ മുഹമ്മദ് ഖിറാഅത്ത് നടത്തി. ബൈജു അഞ്ചൽ സ്വാഗതവും ജോസഫ് മാമ്മൂടൻ നന്ദിയും പറഞ്ഞു. ആഷ ബൈജു അവതാരകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.