ജിദ്ദ: മൂന്നു പതിറ്റാണ്ടിന്റെ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന പെരിന്തൽമണ്ണ എൻ. ആർ.ഐ ഫോറം (പെൻറിഫ്) എക്സിക്യൂട്ടിവ് അംഗം അക്ബർ ആലിക്കലിന് ഫോറം ഹൃദ്യമായ യാത്രയയപ്പ് നൽകി. മാധ്യമപ്രവർത്തകൻ മുസാഫിർ ഉദ്ഘാടനം ചെയ്തു. അയ്യൂബ് മുസ്ലിയാരകത്ത് അധ്യക്ഷത വഹിച്ചു. നാസർ ശാന്തപുരം മുഖ്യപ്രഭാഷണം നടത്തി. മുസ്തഫ കോഴിശ്ശേരി, ഡോ. ഇന്ദു, മുജീബ് റീഗൾ, നൗഷാദ് ചെത്തല്ലൂർ , യൂസഫ് ഹാജി കോഴിക്കോട്, അലവി ആറങ്ങോടൻ, സക്കീർ വലമ്പൂർ , ഫിറോസ് ഖാൻ, ലത്തീഫ് കാപ്പുങ്ങൽ,അഷറഫ് പാറങ്ങാടൻ, നൗഷാദ് തിരൂർക്കാട്, ഷഫീക് കോട്ടപ്പറമ്പൻ, ഷാജി പാറൽ, മുഹ്സിൻ തയ്യിൽ, ഹുവൈസ്, ഇമാദ് അലവി, പി.വി മജീദ് എന്നിവർ സംസാരിച്ചു.
ഔദ്യോഗിക ജീവിതത്തിൽ പലരെയും സ്നേഹിക്കാനും അവർക്കൊക്കെ സേവനം ചെയ്യാനും കഴിഞ്ഞത് ഭാഗ്യമാണെന്നും സർവശക്തന്റെ അനുഗ്രഹമാണെന്നും പെൻറിഫ് പൂർവാധികം ശക്തിയോടെ ജിദ്ദ സമൂഹത്തിൽ നിലനിൽക്കേണ്ടതുണ്ടെന്നും മറുപടി പ്രസംഗത്തിൽ അക്ബർ പറഞ്ഞു. മുസാഫിർ, സലീന മുസാഫിർ, മുജീബ് റീഗൾ എന്നിവർ ചേർന്ന് പെൻറിഫിന്റെ ഉപഹാരം സമ്മാനിച്ചു. വി.പി. മജീദ് സ്വാഗതവും അക്ബർ നന്ദിയും പറഞ്ഞു. ജുനൈദ മജീദ്, ഷംസു പാറൽ, നിഹ്മത്തുള്ള, മുഹമ്മദ് (മണി) തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.