സൗദിയിൽ വിശിഷ്​ട വ്യക്തികൾക്ക് പൗരത്വം നൽകാൻ അനുമതി

ജിദ്ദ: സൗദിയിൽ വിവിധ മേഖലകളിൽ കഴിവുതെളിയിച്ച വിശിഷ്​ട വ്യക്തികൾക്ക്​ പൗരത്വം നൽകാൻ സൽമാൻ രാജാവ്​ അനുമതി നൽകി. മികച്ച കഴിവുകളും അനുഭവ സമ്പത്തും അപൂർവ വൈദഗ്​ധ്യവുമുള്ള നിരവധി വിശിഷ്​ട വ്യക്തികൾക്ക്​ പൗരത്വം നൽകാനാണ്​ സൽമാൻ രാജാവ്​ അനുമതി നൽകിയിരിക്കുന്നത്​.

വിഷൻ 2030ന് അനുസൃതമായി വികസനത്തി​െൻറ മുന്നോട്ടുള്ള കുതിപ്പ്​ പ്രോത്സാഹിപ്പിക്കാനും വിവിധ മേഖലകളിൽ രാജ്യത്തിനു നേട്ടമുണ്ടാക്കുന്ന സംഭാവന ചെയ്യുന്നവർക്കുമാണ്​ ​പൗരത്വം നൽകുക. നിയമം, മെഡിക്കൽ, ശാസ്ത്രം, സാംസ്കാരികം, കായികം, സാങ്കേതികം എന്നീ മേഖലകളിൽ കഴിവു തെളിയിച്ചവർക്കാണ്​ പൗരത്വത്തി​െൻറ കവാടം തുറന്നുകൊടുക്കാൻ അനുമതി നൽകിയിരിക്കുന്ന​തെന്ന് സൗദി പ്രസ്​ ഏജൻസി റിപ്പോർട്ട്​ ചെയ്​തു​.

മാനുഷിക കഴിവുകൾ നിക്ഷേപിക്കാവുന്ന ആകർഷകമായ അന്തരീക്ഷം ശക്തിപ്പെടുത്താനും വിശിഷ്​ടരും സർഗാത്മക കഴിവുകളുള്ള ആളുകളെ ആകർഷിക്കാനും ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി​​.

Tags:    
News Summary - Permission to grant citizenship to eminent persons in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.